31 Jan 2022 8:32 AM GMT
Summary
ടെക്സ്റ്റ് വാട്ടര്‍മാര്‍ക്കുകള്‍ നിര്‍മ്മിക്കാനും അവതരിപ്പിക്കാനും അവസരമൊരുക്കി ഗൂഗിള്‍ ഡോക്സ് പുതിയ മാറ്റത്തിന് ഒരുങ്ങുന്നു. ഡോക്സില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍. ടെക്സ്റ്റ് വാട്ടര്‍മാര്‍ക്ക് എന്ന പുതിയ ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ഡോക്യുമെന്റിലേക്ക് വാട്ടര്‍മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാനും പുതിയത് നിര്‍മ്മിക്കാനും സാധിക്കും. രണ്ട് വിധത്തിലാണ് പ്രധാനമായും ഇത് ചെയ്യാനാവുക. കോഫിഡന്‍ഷ്യല്‍ മറ്റൊന്ന് ഡ്രാഫ്റ്റുകള്‍. ഡോക്‌സ് മറ്റൊരിടത്തേക്ക് അയക്കുതിനു മുന്‍പ് ഇത് ഉറപ്പുവരുത്താന്‍ സാധിക്കുന്നു. പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഡോക്സ് ഇന്‍സേര്‍ട്ട് മെനുവില്‍ നിന്നും ലഭ്യമാവും. […]
ടെക്സ്റ്റ് വാട്ടര്‍മാര്‍ക്കുകള്‍ നിര്‍മ്മിക്കാനും അവതരിപ്പിക്കാനും അവസരമൊരുക്കി ഗൂഗിള്‍ ഡോക്സ് പുതിയ മാറ്റത്തിന് ഒരുങ്ങുന്നു.
ഡോക്സില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍. ടെക്സ്റ്റ് വാട്ടര്‍മാര്‍ക്ക് എന്ന പുതിയ ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ഡോക്യുമെന്റിലേക്ക് വാട്ടര്‍മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാനും പുതിയത് നിര്‍മ്മിക്കാനും സാധിക്കും.
രണ്ട് വിധത്തിലാണ് പ്രധാനമായും ഇത് ചെയ്യാനാവുക. കോഫിഡന്‍ഷ്യല്‍ മറ്റൊന്ന് ഡ്രാഫ്റ്റുകള്‍. ഡോക്‌സ് മറ്റൊരിടത്തേക്ക് അയക്കുതിനു മുന്‍പ് ഇത് ഉറപ്പുവരുത്താന്‍ സാധിക്കുന്നു.
പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഡോക്സ് ഇന്‍സേര്‍ട്ട് മെനുവില്‍ നിന്നും ലഭ്യമാവും. അതോടൊപ്പം വാട്ടര്‍മാര്‍ക്കിന്റെ ഫോണ്ട്, വലുപ്പം, കളര്‍ ട്രാന്‍സ്പരന്‍സി, പൊസിഷനിംഗ് എന്നിവ നിര്‍ണ്ണയിക്കാനും സാധിക്കും.
ഡോക്യൂമെന്റുകള്‍ക്ക് പുതിയ ഭാവതലങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമാണ് ഇതുവഴി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടാതെ ഫയലുകള്‍ ഇംപോര്‍ട്ടിംങ് എക്സ്പോര്‍ട്ടിംങ് സമയങ്ങളില്‍ വാട്ടര്‍മാര്‍ക്കുകള്‍ നിലനിര്‍ത്താനും ഈ ഫീച്ചര്‍ അവസരമൊരുക്കുന്നുണ്ട്.
ജി-സ്യൂട്ട് ബേസിക് ബിസിനസ് കസ്റ്റമേഴ്സ് തുടങ്ങി ഗൂഗിളിലെ എല്ലാ വിഭാഗം ആളുകളിലേക്കും ടെക്സ്റ്റ് വാട്ടര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. പുതിയ ഫീച്ചര്‍ ജനുവരി 24 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. എങ്കിലും തുടര്‍ന്നുവരുന്ന ആഴ്ച്ചകളില്‍ പൂര്‍ണ്ണഫീച്ചറുകള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ ടെക് ഭീമന്മാര്‍ ഇമേജ് വാട്ടര്‍മാര്‍ക്ക് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഡോക്സിലെ എല്ലാ പേജുകളിലും ഇമേജ് വാട്ടര്‍മാര്‍ക്കുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. ഇതിന്റെ കൂടുതല്‍ പ്രയോജനം ലഭിച്ചത് കമ്പിനി ലോഗോ അവതരിപ്പിച്ചവര്‍ക്കും ബ്രാന്‍ഡിങ് നടത്തിയവര്‍ക്കുമായിരുന്നു.