image

20 Jan 2022 9:17 AM GMT

Technology

എച്ച് സി എല്‍-ന്റെ അറ്റാദായം 13.6% ഇടിഞ്ഞ് 3,442 കോടി രൂപ

MyFin Bureau

എച്ച് സി എല്‍-ന്റെ അറ്റാദായം 13.6% ഇടിഞ്ഞ് 3,442 കോടി രൂപ
X

Summary

പ്രമുഖ ഐ ടി സ്ഥാപനമായ എച്ച് സി എല്‍ ടെക്നോളജീസ്‌ന്റെ 2021 ഡിസംബര്‍ പാദത്തിലെ അറ്റാദായം 13.6 ശതമാനം ഇടിഞ്ഞ് 3,442 കോടി രൂപയായി. ഡിമാന്‍ഡ് ശക്തമായതിനാല്‍ കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കുന്നതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 2020 ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 3,982 കോടിയായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് 2021 ഡിസംബര്‍ പാദത്തിലെ വരുമാനം 19,302 കോടി രൂപയില്‍ നിന്ന് 15.7 ശതമാനം വര്‍ധിച്ച് 22,331 കോടി രൂപയായി. 2021 ഡിസംബറില്‍ പി എ ടി (profit after tax) യില്‍ 2.9 […]


പ്രമുഖ ഐ ടി സ്ഥാപനമായ എച്ച് സി എല്‍ ടെക്നോളജീസ്‌ന്റെ 2021 ഡിസംബര്‍ പാദത്തിലെ അറ്റാദായം 13.6 ശതമാനം ഇടിഞ്ഞ് 3,442 കോടി രൂപയായി. ഡിമാന്‍ഡ് ശക്തമായതിനാല്‍ കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കുന്നതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

2020 ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 3,982 കോടിയായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് 2021 ഡിസംബര്‍ പാദത്തിലെ വരുമാനം 19,302 കോടി രൂപയില്‍ നിന്ന് 15.7 ശതമാനം വര്‍ധിച്ച് 22,331 കോടി രൂപയായി.

2021 ഡിസംബറില്‍ പി എ ടി (profit after tax) യില്‍ 2.9 ശതമാനം കുറവുണ്ടായതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രതീക് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയിലെ ഐടി കമ്പനികള്‍ക്കൊന്നും തന്നെ മികച്ച സേവനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചില്ല. ഉയര്‍ന്ന അട്രിഷന്‍ നിരക്ക് (attrition rates) ഇതാണ് അര്‍ഥമാക്കുന്നത്. വ്യവസായ വിദഗ്ദര്‍ ഈ അവസ്ഥയെ 'വാര്‍ ഓഫ് ടാലന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

2021 ഡിസംബര്‍ പാദത്തിലെ കണക്കെടുത്താല്‍ ഇന്ത്യയിലെ പല പ്രമുഖ ഐടി കമ്പനികളുടേയും അട്രിഷന്‍ നിരക്കിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

ടി സി എസ് കഴിഞ്ഞ പാദത്തിലെ 11.9 ശതമാനത്തില്‍ നിന്നും 15.3 ശതമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്‍ഫോസിസിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ സേവനങ്ങളുടെ കണക്കെടുത്താല്‍ സെപ്തംബര്‍ പാദത്തിലെ 20.1 ശതമാനത്തില്‍ നിന്ന് 25.5% ത്തിലാണ് എത്തി നില്‍ക്കുന്നത്.