20 Jan 2022 1:34 AM GMT
Summary
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ ഡിസംബര്‍ മാസത്തിലെ ഏകീകൃത അറ്റാദായം 11.8 ശതമാനം വര്‍ധിച്ച് 5,809 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഒരു വര്‍ഷം മുന്‍പ് 5,197കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ അനവസാനിച്ച പാദത്തില്‍ 25,927 രൂപയില്‍ നിന്ന് 22.9 ശതമാനം വര്‍ധിച്ച് 31,867 കോടി രൂപയായി. കഴിഞ്ഞ ഒക്ടോബറില്‍ 16.5-17.5 ശതമാനമായിരുന്നു ഇത്. അതേസമയം തുടര്‍ച്ചയായി ഏഴ് ശതമാനം വളര്‍ച്ചയോടെ ഡിസംബര്‍ പാദത്തില്‍ ശക്തമായ പ്രകടനം […]
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ ഡിസംബര്‍ മാസത്തിലെ ഏകീകൃത അറ്റാദായം 11.8 ശതമാനം വര്‍ധിച്ച് 5,809 കോടി രൂപയായി.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഒരു വര്‍ഷം മുന്‍പ് 5,197കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ അനവസാനിച്ച പാദത്തില്‍ 25,927 രൂപയില്‍ നിന്ന് 22.9 ശതമാനം വര്‍ധിച്ച് 31,867 കോടി രൂപയായി. കഴിഞ്ഞ ഒക്ടോബറില്‍ 16.5-17.5 ശതമാനമായിരുന്നു ഇത്.
അതേസമയം തുടര്‍ച്ചയായി ഏഴ് ശതമാനം വളര്‍ച്ചയോടെ ഡിസംബര്‍ പാദത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചതായി ഇന്‍ഫോസിസ് അറിയിച്ചു. ഇതേകാലയളവില്‍ 21.5 ശമതാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി സ്വന്തമാക്കി.