15 Jan 2022 8:08 AM GMT
Summary
സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യഘട്ട ഫിൻടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിനൊരുങ്ങി ഐ ഐ എഫ് എൽ . സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഐ ഐ എഫ് എൽ ഫിനാൻസ്, ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് എന്നീ രണ്ട് ഗ്രൂപ്പ് കമ്പനികളിൽ നിന്നായി 2021 ഓഗസ്റ്റിലാണ് 140 കോടി രൂപ സ്പോൺസർഷിപ്പ് നേടിക്കൊണ്ട് ഐ ഐ എഫ് എൽ ഫിൻടെക് ഫണ്ട് സ്ഥാപിച്ചത്. ഫണ്ട് നിലവിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ തന്നെ […]
സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യഘട്ട ഫിൻടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിനൊരുങ്ങി ഐ ഐ എഫ് എൽ . സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഐ ഐ എഫ് എൽ ഫിനാൻസ്, ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് എന്നീ രണ്ട് ഗ്രൂപ്പ് കമ്പനികളിൽ നിന്നായി 2021 ഓഗസ്റ്റിലാണ് 140 കോടി രൂപ സ്പോൺസർഷിപ്പ് നേടിക്കൊണ്ട് ഐ ഐ എഫ് എൽ ഫിൻടെക് ഫണ്ട് സ്ഥാപിച്ചത്.
ഫണ്ട് നിലവിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ തന്നെ ലീഗാലിറ്റി, ഫിൻബോക്സ്, ട്രെൻഡ്‌ലൈൻ, ഡാറ്റാസൂത്രം എന്നീ നാല് കമ്പനികളിലായി ഐ ഐ എഫ് എൽ ഫിനാൻസും ഐ ഐ എഫ് എൽ സെക്യൂരിറ്റീസും നിക്ഷേപങ്ങൾ നടത്തിക്കഴിഞ്ഞു. 2022 മാർച്ച് അവസാനത്തോടെ 10 ഫിൻടെക് സ്റ്റാർട്ടപ്പുകളിൽ കൂടി ഐഐഎഫ്എൽ ഫിൻടെക് ഫണ്ട് നിക്ഷേപിക്കുന്നതിനുള്ള വിപുലമായ ചർച്ചയിലാണ് കമ്പനി.
ഫിൻടെക് സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിന് പ്രാരംഭ ഘട്ട ഫണ്ടിംഗ് വളരെ ആവശ്യമാണെന്ന് ഐ ഐ എഫ് എൽ ഗ്രൂപ്പിന്റെ കോ-പ്രൊമോട്ടറും ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ചെയർമാനുമായ ആർ വെങ്കിട്ടരാമൻ പറഞ്ഞു.ചെലവ് കുറഞ്ഞ വിവിധ സാമ്പത്തിക ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ബാങ്കിംഗ് പരിചയമില്ലാത്ത ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിൽ ഫിൻടെക്കുകൾ വലിയ പങ്ക് വഹിക്കുന്നു. കൂടാതെ സാമ്പത്തിക മേഖലയിലെ പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.