14 Aug 2023 6:40 AM GMT
Summary
- രണ്ടുവര്‍ഷത്തിനകം ചിപ്പ് ഫാക്ടറി നിര്‍മ്മാണത്തില്‍നിന്ന് മികച്ച വരുമാനം ലക്ഷ്യമിടുന്നു
- സ്റ്റീല്‍ വ്യവസായം, വ്യോമയാന മേഖല എന്നീരംഗത്തും കമ്പനി ശ്രദ്ധ പുലര്‍ത്തുന്നു
ചിപ്പ് ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതില്‍ ടാറ്റ പ്രോജക്റ്റ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വിനായക് പൈ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2025-26 -ല്‍ കമ്പനിയുടെ വരുമാനത്തിന്റെ 20ശതമാനം ചിപ്പ് മേഖലയില്‍നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ദ്ധചാലകത്തിനും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനുമുള്ള അത്യാധുനിക ഫാക്ടറി രൂപകല്‍പ്പനയും ഇപിസിയും (എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം) എന്നിവയാണ് കമ്പനിക്ക് കരുത്തു പകരുന്ന മേഖലകളിലൊന്ന്. ഇലക്ട്രോണിക്സ്, സോളാര്‍ പാനല്‍ നിര്‍മ്മാണ സൗകര്യങ്ങളിലും ഡാറ്റാ സെന്ററുകളിലുമുള്ള കമ്പനിയുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനാകുമെന്നും പൈ പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സെമികണ്ടക്ടർ ഉ ത്പാദനയൂൂണിറ്റ് ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് കമ്പനിയെന്ന് അദ്ദഹം അറിയിച്ചു. കമ്പനിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, അതിന്റെ ഡിസൈനുകള്‍ വേഗത്തിലാക്കാനും ഡിജിറ്റല്‍ ടൂളുകളുടെ ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയിടുന്നു. സ്റ്റീല്‍ വ്യവസായം, ലോഹ നിര്‍മ്മാണം എന്നിവയില്‍ ടാറ്റ പ്രോജക്ട് മികച്ച അവസരങ്ങളാണ് കാണുന്നതെന്ന് പൈ പറഞ്ഞു.
വ്യോമയാനരംഗത്തെ കമ്പനിയുടെ പ്രവർത്തനങ്ങള്‍ വേഗം മുന്നേറുകയാണ്. മികച്ച പ്രവര്‍ത്തനം തങ്ങളുടെ പ്രധാന പദ്ധതികളൊന്നും കഴിഞ്ഞ വർഷം പകുതിയോടെ ആരംഭിച്ചതുമായ നോയിഡ വിമാനത്താവളം അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും പൈ പറഞ്ഞു.
മുംബൈ മെട്രോ ലൈന്‍, മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് - പാക്കേജ് 2, താനെയിലും പനവേലിയിലുമുള്ള രണ്ട് പാര്‍പ്പിട പദ്ധതികള്‍ ഉള്‍പ്പെടെ മുബൈ നഗരവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ടാറ്റ പ്രോജക്ട്സ് നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. .
അതേസമയം, ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ ടാറ്റ പ്രോജക്റ്റ്‌സ് 3984.1 കോടി രൂപ വരുമാനം നേടിയെങ്കിലും 94.37 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ വരുമാനം 5015 . 8 കോടി രൂപയും നഷ്ടം 364 .8 കോടി രൂപയുമായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം കമ്പനി ലാഭത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ പ്രവർത്തനലാഭമാർജിന്‍ മെച്ചപ്പെടുന്നുണ്ടെന്നും നടപ്പുവർഷം അവസാനത്തോടെ ലാഭത്തിലെത്തുമെന്നും കമ്പനിയുടെ ഗ്രോത്ത് ആന്‍ഡ് സ്ട്രാറ്റജി ചീഫ് മാനേജർ ഹിമാന്‍ഷു ചതുർവേദി പറഞ്ഞു.