image

26 May 2023 11:18 AM GMT

Technology

യുട്യൂബ് 'സ്റ്റോറീസ് ' ഫീച്ചര്‍ മതിയാക്കുന്നു

MyFin Desk

youtube stories feature makes up for it
X

Summary

  • 2017-ല്‍ റീല്‍സ് എന്ന പേരിലായിരുന്നു യുട്യൂബ് ആദ്യം അവതരിപ്പിച്ചത്
  • പിന്നീട് 2018-ലാണ് സ്റ്റോറീസ് എന്ന പേരിലേക്ക് മാറിയത്
  • കമ്യൂണിറ്റി പോസ്റ്റ്, ഷോര്‍ട്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു യുട്യൂബ് ക്രിയേറ്റര്‍മാരോട് നിര്‍ദേശിക്കുന്നത്


യുട്യൂബ് ' സ്റ്റോറീസ് ' എന്ന ഫീച്ചര്‍ അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ജൂണ്‍ 26 മുതല്‍ ഫീച്ചര്‍ യുട്യൂബ് പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യാനാണു തീരുമാനം. 10,000 സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂസര്‍മാര്‍ക്കാണ് (ക്രിയേറ്റര്‍മാര്‍) സ്റ്റോറീസ് എന്ന ഫീച്ചര്‍ ലഭ്യമായിരുന്നത്.

2017-ല്‍ റീല്‍സ് എന്ന പേരിലായിരുന്നു യുട്യൂബ് ആദ്യം ഇത് അവതരിപ്പിച്ചത്. പിന്നീട് 2018-ലാണ് സ്റ്റോറീസ് എന്ന പേരിലേക്ക് മാറിയത്. സ്റ്റോറീസ് യുട്യൂബിലെ താല്‍ക്കാലിക പോസ്റ്റുകളാണ്. ഒരു നിശ്ചിത സമയത്തിനു ശേഷം സ്റ്റോറീസ് അപ്രത്യക്ഷമാകും. സ്‌നാപ്ചാറ്റിന്റെ ക്ലോണ്‍ രൂപമായിരുന്നു സ്റ്റോറീസ്.

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനും, behind-the-scenes എന്നൊക്കെ പറയുന്നു

ഷൂട്ടിംഗ് സമയത്തെ രസകരമായ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്യാനുമൊക്കെയായിരുന്നു സ്റ്റോറീസ് എന്ന ഫീച്ചര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

2020-ല്‍ ഷോര്‍ട്‌സ് എന്ന ഫീച്ചര്‍ ലോഞ്ച് ചെയ്തതോടെ യുട്യൂബിന് സ്റ്റോറീസിനോട് താല്‍പര്യം കുറഞ്ഞു. ടിക് ടോക് ജനകീയമായതും സ്റ്റോറീസിന്റെ പ്രാധാന്യം കുറയാന്‍ കാരണമായി.

കമ്യൂണിറ്റി പോസ്റ്റ്, ഷോര്‍ട്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു യുട്യൂബ് ക്രിയേറ്റര്‍മാരോട് നിര്‍ദേശിക്കുന്നത്.

കമ്യൂണിറ്റി പോസ്റ്റ് ഫീച്ചര്‍ ക്രിയേറ്റര്‍മാര്‍ക്ക് അപ്‌ഡേറ്റുകള്‍ ഷെയര്‍ ചെയ്യാനും കണ്ടന്റുകള്‍ പ്രൊമോട്ട് ചെയ്യാനും അനുവദിക്കുന്നു.