image

3 April 2025 4:15 PM IST

Technology

സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് ഡല്‍ഹിയില്‍ ആരംഭിച്ചു

MyFin Desk

startup mahakumbh launched in delhi
X

Summary

  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള പതിനാറ് സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ പങ്കെടുക്കുന്നു
  • മൂന്നു ദിവസത്തെ പരിപാടി ശനിയാഴ്ച സമാപിക്കും


വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025ന് ഡല്‍ഹിയില്‍ തുടക്കം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള പതിനാറ് സ്റ്റാര്‍ട്ടപ്പുകള്‍ മൂന്നു ദിവസമായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ പരിപാടി ശനിയാഴ്ച സമാപിക്കും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭിന്റെ രണ്ടാം പതിപ്പാണിത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മഹാംകുംഭിന് നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറി കൗണ്‍സില്‍, ഡിപാര്‍ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രേഡ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിവയുടെയും പിന്തുണയുണ്ട്. ആഗോളതലത്തിലുള്ള യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പറേറ്റുകള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.