image

20 July 2024 11:57 AM GMT

Technology

സോണി ഇന്ത്യ ബ്രാവിയ 3 ടിവി സീരീസ് അവതരിപ്പിച്ചു

MyFin Desk

സോണി ഇന്ത്യ ബ്രാവിയ 3 ടിവി സീരീസ് അവതരിപ്പിച്ചു
X

Summary

  • കെ55എസ്30 മോഡലിന് 93,990 രൂപയും, കെ65എസ്30 മോഡലിന് 1,21,990 രൂപയുമാണ് വില
  • ഇരുമോഡലുകളും ഇപ്പോള്‍ വില്‍പനക്ക് ലഭ്യമാണ്
  • ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോര്ട്ടലുകളിലും ഈ മോഡലുകള്‍ ലഭ്യമാകും


ഹോം എന്റര്‍ടൈന്‍മെന്റ് ടെക്‌നോളജിയില്‍ സുപ്രധാനമായ മുന്നേറ്റവുമായി, ബ്രാവിയ 3 സീരീസ് ടെലിവിഷന്‍സ് അവതരിപ്പിച്ച് സോണി ഇന്ത്യ.

അത്യാധുനിക സവിശേഷതകളും അതിശയിപ്പിക്കുന്ന രൂപകല്‍പനയും സമന്വയിപ്പിച്ചാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രാവിയ 3 ടിവി സീരീസ് എത്തുന്നത്. സമാനതകളില്ലാത്ത പിക്ചര്‍ ക്വാളിറ്റിയും, ആഴത്തിലുള്ള ശബ്ദാനുഭവവുമാണ് പുതിയ സീരീസ് വാഗ്ദാനം ചെയ്യുന്നത്. 108 സെ.മീ (43), 126 സെ.മീ (50) 139 സെ.മീ (55), 164 സെ.മീ (65), 189 സെ.മീ (75), 215 സെ.മീ (85) എന്നീ വലുപ്പങ്ങളില്‍ പുതിയ ബ്രാവിയ 3 ടിവി സീരീസ് ലഭ്യമാണ്.

നൂതന അല്‍ഗോരിതങ്ങളിലൂടെ ചിത്രത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്ന 4കെ എച്ച്ഡിആര്‍ പ്രോസസര്‍ എക്‌സ്1 സോണിയുടെ ബ്രാവിയ 3 സീരീസിലൂണ്ട്.

4കെ എക്‌സ്‌റിയാലിറ്റി പ്രോ ഉപയോഗിച്ച് 4കെ ഇതര ഉള്ളടക്കത്തെ 4കെ റെസല്യൂഷനിലേക്ക് മാറ്റി വ്യക്തത ഉറപ്പാക്കാനും സാധിക്കും.

കെ55എസ്30 മോഡലിന് 93,990 രൂപയും, കെ65എസ്30 മോഡലിന് 1,21,990 രൂപയുമാണ് വില. ഇരുമോഡലുകളും ഇപ്പോള്‍ വില്‍പനക്ക് ലഭ്യമാണ്. കെ43എസ്30, കെ50എസ്30, കെ75എസ്30, കെ85എസ്30 മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോര്ട്ടലുകളിലും ഈ മോഡലുകള്‍ ലഭ്യമാകും.