26 Aug 2023 9:59 AM GMT
Summary
- വോയിസ് സെർച്ച് ഉപയോഗിച്ച് 3 സെക്കന്റ് സമയം പാട്ട് മൂളിയോ റെക്കോർഡ് ചെയ്തോ ഇഷ്ടമുള്ള പാട്ടുകൾ
- ഗൂഗിൾ സേർച്ച് സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കുന്നു
യു ട്യൂബിൽ പാട്ടുകൾ തിരയാൻ ഇനി ടൈപ്പ് ചെയ്യണ്ട. ടൈപ്പ് ചെയ്യാതെ തന്നെ വോയിസ് സെർച്ച് ഉപയോഗിച്ച് 3 സെക്കന്റ് സമയം പാട്ട് മൂളി ഇഷ്ടമുള്ള പാട്ടുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ആൻഡ്രോയ്ഡ് ആപ്പ് ഫീച്ചർ യൂ ട്യൂബ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഉപയോക്താക്കളെ ഈ ഫീച്ചർ സഹായിക്കും
നിലവിൽ പാട്ട് റെക്കോർഡ് ചെയ്ത് സേർച്ച് ചെയ്യാനുള്ള ഫീച്ചർ ചുരുക്കം ഉപയോക്താക്കൾക്ക് ലഭ്യമാണ്. യൂ ട്യൂബിൽ വോയിസ് സേർച്ച് വഴി സോങ് സേർച്ച് ഫീച്ചർ ലഭ്യമാവും. യൂട്യൂബിൽ പാട്ട് തിരിച്ചറിഞ്ഞു കഴിഞ്ഞാൽയൂട്യൂബിൽ വീഡിയോകൾ ഷോർട്സ് എന്നിവ കാണാം. ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ ഉള്ള സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചത്. എന്നാൽ മൂന്ന് സെക്കന്റ് വീഡിയോ ആയതിനാൽ യൂട്യൂബിൽ സെർച്ചിനു കുറച്ച് കൂടെ വേഗത കാണാം.
ഉപയോക്താക്കൾ സൃഷ്ടിച്ച വീഡിയോകൾ അടക്കമുള്ള വലിയ ശേഖരം യൂട്യൂബിൽ ഉണ്ട്. യൂട്യൂബ് മ്യൂസിക്കിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലുള്ള ധാരാളം അപ്ഡേറ്റുകൾ യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്..