17 May 2024 6:44 AM GMT
Summary
- ഷിബുലാലിന്റെ കൈവശം 52,08,673 ഇന്‍ഫോസിസ് ഓഹരികള്‍ അഥവാ 0.14 ശതമാനം ഓഹരികള്‍ ഉണ്ട്
- ഇന്ന് രാവിലെ 11.15 ന് ഇന്‍ഫോസിസ് ഓഹരികള്‍ 0.43 ശതമാനം ഇടിഞ്ഞ് 1446.65 രൂപയിലെത്തി
- 2024 മാര്‍ച്ച് 31 വരെ ഇന്‍ഫോസിസ് പ്രൊമോട്ടര്‍മാര്‍ക്കു ഇന്‍ഫോസിസില്‍ മൊത്തം 14.71 ശതമാനം ഓഹരികള്‍ കൈവശം ഉണ്ട്
ഇന്‍ഫോസിസ് ലിമിറ്റഡിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമായ എസ്.ഡി. ഷിബുലാലിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ മേയ് 16 ന് ഇന്‍ഫോസിസിലെ ഒരു ഭാഗം ഓഹരികള്‍ വിറ്റതിനെ തുടര്‍ന്ന് ഇന്ന് വ്യാപാരത്തിനിടെ ഇന്‍ഫോസിസ് ഓഹരി ഇടിഞ്ഞു.
ഇന്ന് രാവിലെ 11.15 ന് ഇന്‍ഫോസിസ് ഓഹരികള്‍ 0.43 ശതമാനം ഇടിഞ്ഞ് 1446.65 രൂപയിലെത്തി. നേരത്തെ 1439.50 രൂപ എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു.
ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കുമെന്ന് എസ്.ഡി. ഷിബുലാല്‍ അറിയിച്ചു.
2024 മാര്‍ച്ച് 31 വരെ ഇന്‍ഫോസിസ് പ്രൊമോട്ടര്‍മാര്‍ ഇന്‍ഫോസിസില്‍ മൊത്തം 14.71 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നെന്ന് രേഖകള്‍ പറയുന്നു.
ഷിബുലാലിന്റെ കൈവശം 52,08,673 ഓഹരികള്‍ അഥവാ 0.14 ശതമാനം ഓഹരികള്‍ ഉണ്ടെന്നും ഭാര്യ കുമാരി ഷിബുലാലിന് 49,45,935 ഓഹരികള്‍ അഥവാ 0.13 ശതമാനം ഓഹരികള്‍ ഉണ്ടെന്നും രേഖകള്‍ പറയുന്നു.