image

24 July 2023 11:53 AM GMT

Technology

തട്ടിപ്പുകൾ;ഉപയോക്താക്കൾ എന്തൊക്കെ ശ്രദ്ധിക്കണം

MyFin Desk

തട്ടിപ്പുകൾ;ഉപയോക്താക്കൾ എന്തൊക്കെ ശ്രദ്ധിക്കണം
X

Summary

  • തട്ടിപ്പ് നടത്തിയത് ബാങ്ക് ജീവനക്കാരനെന്ന വ്യാജേന
  • സൈബർ തട്ടിപ്പിനെക്കുറിച്ച് ബോധ്യപ്പെടുത്തി ഉപയോക്താവിന്റെ അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തുന്നു
  • ഉപയോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തുടർക്കഥയാവുമ്പോൾ തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിക്കുന്നു. ഓൺലൈൻ തട്ടിപ്പിലൂടെ നാഗ്പൂർ സ്വദേശിയെ ബാങ്ക് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയത് 9.66 ലക്ഷം രൂപ. സ്വകാര്യ ബാങ്ക് ജീവനക്കാരനെന്നു അവകാശപ്പെട്ട് സൈബർത്തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ ആണെന്ന വ്യാജേനയാണ് കോൾ ലഭിച്ചത്.

തട്ടിപ്പിനെന്ന വ്യാജേന ഏതാനും നമ്പറുകളിൽ നിന്ന് വിളിച്ചു ബോധ്യപ്പെടുത്തിയ ശേഷം ഡെബിറ്റ്കാർഡ് വിവരങ്ങളും ,ബാങ്ക് എക്കൗണ്ട് വിവരങ്ങളും കൈവശപ്പെടുത്തി. ഈ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് 9.66 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തെടുത്തു.

നിരപരാധികളായ അക്കൗണ്ട് ഉടമകൾ വീഴുന്ന ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളുടെ നീണ്ട പട്ടികയിലേക്കു ഈ കേസും ചേർക്കപ്പെടുന്നു. ഫോണിലോ ഇ മെയിലിയോ ഇത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ പങ്കിടുന്നതിനെതിരെ എല്ലാ ബാങ്കുകളും ആവർത്തിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചെറിയ ചില മുൻകരുതലുകൾ എടുത്താൽ ഓൺലൈൻ ബാങ്കിംഗ് തീർത്തും സുരക്ഷിതവും സൗകര്യപ്രദവുമാണ്.

സുരക്ഷിതമായ ഓൺലൈൻ ബാങ്കിങ്ങിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പങ്കിടുന്ന ചില നിർദ്ദേശങ്ങൾ പങ്കു വെക്കുന്നു.

  • ഇന്റർനെറ്റ്‌ ബാങ്കിംഗിനായി ബാങ്കിന്റെ വെബ്സൈറ്റ് നേരിട്ട് സന്ദർശിക്കുക. മറ്റൊരു മെയിലിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ നിന്നോ ഉള്ള ലിങ്കുകൾ വഴി വെബ്സൈറ്റ് സന്ദർശിക്കുന്നത് തീർത്തും ഒഴിവാക്കുക.
  • വ്യാജ വെബ്സൈറ്റുകളുടെ ഡൊമൈൻ യുആർഎൽ എന്നിവ ശെരിയാണോ നിന്നു പരിശോധിച്ചുറപ്പിക്കുക.
  • പാസ്സ്‌വേർഡ്‌, പിൻ നമ്പർ എന്നിവ ആവശ്യപ്പെടുന്ന ഒരു സന്ദേശത്തിനോടും കോളിനോടും പ്രതികരിക്കരുത്. പിൻ നമ്പറോ പാസ്സ്‌വേർഡ്‌ വിവരങ്ങളോ ആവശ്യപ്പെട്ട് പോലീസോ ബാങ്കോ ഒരിക്കലും ബന്ധപ്പെടില്ല.
  • ഏറ്റവും പുതിയ ആന്റിവൈറസും സ്പൈവെയർ സോഫ്റ്റ്‌വെയറും ഉപയോഗിച്ച് കമ്പ്യൂട്ടർ പതിവായി അപ്ഡേറ്റ് ചെയ്യണം. ഹാക്കർമാർ, വൈറസ് ആക്രമണങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് സുരക്ഷ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാം.
  • ഉപയോഗിക്കാത്ത സമയങ്ങളിൽ കമ്പ്യൂട്ടർ ലോഗോഫ് ചെയ്യുക.
  • ഇന്റർനെറ്റ് എക്സ്പ്ലോറെർ ബ്രൗസറിൽ ഐഡി അല്ലെങ്കിൽ പിൻ സൂക്ഷിക്കരുത്. അക്കൗണ്ടും ഇടപാട് വിവരങ്ങളും പതിവായി പരിശോധിക്കണം.