image

10 Jun 2023 11:16 AM GMT

Technology

ചാറ്റ് ജിപിടിക്കു ബദലുമായി സാംസങ്

MyFin Desk

ചാറ്റ് ജിപിടിക്കു ബദലുമായി സാംസങ്
X

Summary

  • എഐ ടൂൾ വികസിപ്പിക്കുന്നതിൽ സാംസങ് ശ്രദ്ധ നൽകുന്നു
  • ജൂലൈ അവസാനത്തോട് കൂടി പ്രാരംഭ പതിപ്പ്


സ്വകാര്യതയുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളും കമ്പനികളും ചാറ്റ് ജി പി ടി ഉപയോഗം വിലക്കാറുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങും ജീവനക്കാരുടെ ചാറ്റ് ജി പി ടി ഉപയോഗം വിലക്കിയിരുന്നു. എന്നാൽ ഇത്തരം എഐ ടൂളുകളുടെ പ്രസക്തി അംഗീകരിക്കുന്ന കമ്പനി ചാറ്റ് ജിപിടി ക്കു ബദൽ ഉണ്ടാക്കാൻ ഉള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞെന്നു റിപ്പോർട്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ വികസനത്തിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാംസങിന്റെ ഗവേഷണ സ്ഥാപനമായ സാംസങ് റിസർച്ച് ഈ മാസം ആദ്യം പുതിയ ലാംഗ്വേജ് മോഡലുകൾ (LLM )വികസിപ്പിക്കാനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ജൂലൈ അവസാനത്തോട് കൂടി പ്രാരംഭ പതിപ്പിന്റെ വികസനം പൂർത്തിയാവും എന്ന് പ്രതീക്ഷിക്കുന്നു.

ആഭ്യന്തര ഉപയോഗത്തിന് വേണ്ടി മാത്രം

അടുത്ത കാലത്ത് സാംസങ് ജീവനക്കാരെ ചാറ്റ് ജി പി ടി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. കമ്പനിയുടെ വിവരങ്ങളുടെ സ്വകാര്യത യുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയത്.ജീവനക്കാരൻ ചാറ്റ് ജി പി ടി ഉപയോഗിച്ചതിന് പിന്നാലെ കമ്പനിയുടെ സുപ്രധാന വിവരങ്ങൾ ചോർന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചാറ്റ് ജി പി ടി ,ബാർഡ്, എന്നീ എ ഐ ടൂളുകളിൽ നൽകുന്ന വിവരങ്ങൾ അതിന്റെ ഇന്റെര്ണല് സെർവറുകളിൽ ശേഖരിച്ചു വെക്കപ്പെടുന്നു എന്നതാണ് സാംസങിനെ ആശങ്കയിലാക്കിയത്. ഇത് ഒഴിവാക്കാനോ തിരിച്ചെടുക്കാനോ സാധിക്കില്ല.

എന്നാൽ സാംസങ് ഒരുക്കിക്കൊണ്ടിരിക്കുന്ന എ ഐ ടൂൾ കമ്പനിയുടെ ഇന്‍ഹൗസ് ഉപയോഗത്തിന് വേണ്ടി മാത്രം വികസിപ്പിക്കുന്നതാണെന്നു റിപ്പോർട്ട് പറയുന്നു. ഭാഷ വിവർത്തനം ,കമ്പനിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്,ഡോക്യൂമെന്റഷൻഎന്നീ ഉപയോഗങ്ങൾക്കാണ് പ്രാഥമികമായി കമ്പനി ഇത് വികസിപ്പിക്കുന്നത്