17 May 2024 7:24 AM GMT
Summary
- മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും 2017-ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ വ്യക്തിയാണ് പ്രഫുല്‍
- എഐ രംഗത്ത് ഓപ്പണ്‍ എഐയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ജിപിടി 4 ഒ
- ചാറ്റ് ജിപിടി 4 ഒ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിനു പിന്നില്‍ പ്രഫുല്ല ധാരിവാളിന്റെ കഠിനാദ്ധ്വാനമാണെന്നു സാം ആള്‍ട്ട്മാന്‍
ഇന്ത്യന്‍ വംശജനായ പ്രഫുല്ല ധാരിവാളിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. സമീപദിവസം ഓപ്പണ്‍ എഐ ലോഞ്ച് ചെയ്ത ചാറ്റ് ജിപിടി 4 ഒ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിനു പിന്നില്‍ പ്രഫുല്ല ധാരിവാളിന്റെ കഠിനാദ്ധ്വാനമാണെന്നു സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
നവമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം ആള്‍ട്ട്മാന്‍ പറഞ്ഞത്.
മേയ് 13-നാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി 4ഒയെ അവതരിപ്പിച്ചത്.
മനുഷ്യനെ പോലെ വികാരപ്രകടനങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന ജിപിടി 4ഒയ്ക്ക് ലൈവ് വോയ്‌സ്, ലൈവ് വീഡിയോ, ഇമേജ് എന്നിവയെ മനസിലാക്കാനും സാധിക്കും.
എഐ രംഗത്ത് ഓപ്പണ്‍ എഐയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ജിപിടി 4 ഒയെന്നും ടെക് ലോകം വിശ്വസിക്കുന്നുണ്ട്.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും 2017-ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ വ്യക്തിയാണ് പ്രഫുല്‍.
പിന്‍ഇന്ററസ്റ്റില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ഓപ്പണ്‍ എഐയില്‍ ജോയിന്‍ ചെയ്തത്. ഇപ്പോള്‍ ഓപ്പണ്‍ എഐയില്‍ റിസര്‍ച്ച് അസിസ്റ്റന്റാണ്.
ചാറ്റ് ജിപിടി 4 ഒ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിനു പിന്നില്‍ പ്രഫുല്ല ധാരിവാളിന്റെ കഠിനാദ്ധ്വാനമാണെന്നു സാം ആള്‍ട്ട്മാന്‍.
GPT-4o would not have happened without the vision, talent, conviction, and determination of @prafdhar over a long period of time. that (along with the work of many others) led to what i hope will turn out to be a revolution in how we use computers. https://t.co/f3TdQT03b0
— Sam Altman (@sama) May 15, 2024