2 Jun 2023 11:02 AM GMT
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈറ്റ് വെയ്റ്റ് പോർട്ടൽ പേയ്മെന്റ് സംവിധാനം; അറിയാം വിശദമായി
MyFin Desk
പണമിടപാടുകളേയും, കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളെല്ലാം തകരാറിലാക്കുന്ന പ്രകൃതിക്ഷോഭം,യുദ്ധം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ ആർടിജിഎസ്, എൻഇഎഫ്ടി, യുപിഐ പോലെ നിലവിലുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്ന് ആർബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ സംവിധാനങ്ങൾ എല്ലാം തന്നെ ഐ ടി സാങ്കേതിക വിദ്യയുടെ പിന്തുണയോടു കൂടി സങ്കീർണമായ വയേർഡ് ന്യൂയോർക്കിലെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ പ്രകൃതി ക്ഷോഭം പോലെയുള്ള സാഹചര്യം വരുമ്പോൾ ഇത്തരം സംവിധാനങ്ങൾ തടസപ്പെടാമെന്നു ആർ ബി ഐ പറയുന്നു.എന്നാൽ അതിനു ഒരു പരിഹാരമായി, ഒരു ലൈറ്റ് വെയ്റ്റ് പോർട്ടബിൾ പേയ്മെന്റ് സംവിധാനം ആർബിഐ ആവിഷ്കരിക്കുന്നു
ലൈറ്റ് വെയ്റ്റ് പോർട്ടൽ പേയ്മെന്റ് സംവിധാനം
പ്രതികൂല സാഹചര്യങ്ങളിൽ അപകടങ്ങൾ കുറക്കാനും നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പണമിടപാടുകൾ നടത്തുന്നതിനും ആർബിഐ ഒരു പുതിയ ലൈറ്റ് വെയ്റ്റ് പേയ്മെന്റ് സിസ്റ്റം കൊണ്ട് വന്നു. പരമ്പരാഗത സാങ്കേതിക വിദ്യകളിൽ നിന്ന് മാറി കുറച്ചു ജീവനക്കാർക്ക് എവിടെ നിന്നും പ്രവർത്തിക്കാവുന്ന സംവിധാനം ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈറ്റ് വെയ്റ്റ് പോർട്ടബിൾ പേയ്മെന്റ് സംവിധാനം.
മിനിമലിസ്റ്റിക് ആയിട്ടുള്ള ഹാർഡ് വെയറിലും സോഫ്റ്റ് വെയറിലും ഈ സംവിധാനം പ്രവർത്തിക്കും.എന്നാൽ എല്ലാ സമയത്തും ഈ സംവിധാനം ലഭ്യമായിരിക്കില്ല . നിർണായക സമയത്തു വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സംവിധാനം സജീവമാവുകയുള്ളു എന്നും ആർ ബി ഐ പറയുന്നു. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതക്കു നിർണായകമായ ഗവണ്മെന്റ് ഇടപാടുകളും വിപണി സംബന്ധമായ ഇടപാടുകളും പ്രാരംഭ ഘട്ടത്തിൽ നടത്തും.
അടിയന്തിര സാഹചര്യങ്ങളിലെ ഉപയോഗം
ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാവും ഇത് പ്രവർത്തിക്കുക. രാജ്യത്തെ നിർണായകമായ സാമ്പത്തിക ഇടപാടുകൾ ഏതു പ്രതികൂല സാഹചര്യത്തിലും തടസമില്ലാതെ നടക്കും എന്ന് ഉറപ്പാക്കുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു .
ബൾക്ക് ഇടപാടുകൾ ,ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾ ,പങ്കാളിത്ത സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ തുടങ്ങിയവ തടസമില്ലാതെ ഏത് അടിയന്തിര സാഹചര്യങ്ങളിലും നടത്താനും സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്താനും ഈ സംവിധാനം കൊണ്ട് സാധിക്കും