21 Feb 2024 11:18 AM GMT
Summary
- 11 പ്രാദേശിക ഭാഷകളില്‍ മോഡല്‍ പ്രവര്‍ത്തിക്കും
- ഹനൂമാന് എന്നാണ് മോഡലിന് പേര് നല്‍കിയിരിക്കുന്നത്
- അടുത്തിടെ ഒരു ചടങ്ങില്‍ വച്ച് ക്ഷണിക്കപ്പെട്ടവര്‍ക്കു മുന്പില് ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ ഭാരത് ജിപിടി ഗ്രൂപ്പ് മാര്‍ച്ച് മാസം ചാറ്റ് ജിപിടി മാതൃകയിലുള്ള സേവനം ആരംഭിക്കുന്നു.
രാജ്യത്തെ മുന്‍നിര എന്‍ജിനീയറിംഗ് കോളേജുകളുടെ പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പിന്തുണയോടെ ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയടക്കം എട്ട് യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെയാണു മോഡല്‍ വികസിപ്പിക്കുന്നത്. ആരോഗ്യ പരിപാലനം, ഭരണം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി 11 പ്രാദേശിക ഭാഷകളില്‍ ഈ മോഡല്‍ പ്രവര്‍ത്തിക്കും. ' ഹനൂമാന് ' എന്നാണ് മോഡലിന് പേര് നല്‍കിയിരിക്കുന്നത്.