image

24 July 2023 11:48 AM GMT

Technology

പണം നഷ്ടപ്പെടരുത് :ജാഗ്രത മുന്നറിയിപ്പുമായി പേടിഎം

MyFin Desk

dont lose money paytm warns
X

Summary

  • ബാങ്കിങ് വിശദാംശങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള ഒരു കോളും പേടി എം നടത്താറില്ലെന്നു കമ്പനി
  • മാൽവെയർ ലിങ്കുകൾ ഇടപാടുകൾക്കായി ഉപയോഗിക്കരുത്
  • ഓഫറുകളും ഡീലുകളും ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണം


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെ പറ്റിയുള്ള വാർത്തകൾ അനുദിനം കേൾക്കുന്നു. യുപിഐ, ബാങ്ക് അക്കൗണ്ടുകൾ,ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി ആളുകൾക്ക് പണം നഷ്ടപ്പെടുന്നു. ബാങ്കിൽ നിന്നാണെന്ന് ഒരാളെ വിളിച്ച് വ്യക്തിഗത വിവരങ്ങളും മറ്റ് ബാങ്കിംഗ് വിശദാംശങ്ങളും ചോദിക്കുന്നതാണ് ഏറ്റവും സാധാരണമായ കാര്യം. ഇത്തരത്തിൽ തങ്ങളുടെ ഉപഭോക്താക്കളെ വിവരങ്ങൾ ആരായാറില്ലെന്ന് പേടിഎം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഉപഭോക്തൃ വിവരങ്ങൾ ഒന്നും തന്നെ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുതെന്നു കമ്പനി മാർഗ്ഗനിർദ്ദേശം നൽകുന്നു.

കെവൈസി പൂർത്തിയാക്കുന്നതിനെ സംബന്ധിച്ച സന്ദേശങ്ങളും കോളുകളും കബളിപ്പിക്കാനുള്ളതായിരിക്കും. ഇത്തരം കോളുകൾ പേടിഎം നടത്താറില്ല

പേടിഎം ക്രെഡൻഷ്യലുകൾ മറ്റുള്ളവരോട് വെളിപ്പെടുത്തിയും ഡീലുകൾ, കിഴിവുകൾ, ഓഫറുകൾ എന്നിവ വഴി കബളിപ്പിക്കപ്പെടരുതെന്നാണ് പേടിഎം നൽകുന്ന മറ്റൊരു മുന്നറിയിപ്പ്. കൂടാതെ, ഉപയോക്താക്കൾക്ക് ലഭിക്കുന്ന മാൽവെയർ ലിങ്കുകളും അപകടകരമാണ്. ഇതുവഴി തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്കിംഗ് വിശദാംശങ്ങൾ ചോർത്താനും സാധ്യതയുണ്ട്.

പേടിഎം നൽകുന്ന മറ്റു ചില പ്രധാന മുന്നറിയിപ്പുകൾ

  • പേടിഎം ബാങ്കോ മറ്റേതെങ്കിലും ബാങ്കോ ഒരിക്കലും നിങ്ങളെ വിളിക്കുകയോ വ്യക്തിഗത ഫോൺ നമ്പറിൽ നിന്ന് സന്ദേശം അയക്കുകയോ ചെയ്യില്ല.
  • കെവൈസി പൂർത്തിയാക്കുന്നതിനെന്ന വ്യാജേന ലഭിക്കുന്ന അജ്ഞാത കോളുകൾ, സന്ദേശങ്ങൾ എന്നിവ ഒരിക്കലും വിശ്വസിക്കരുത്
  • ഒരിക്കലും സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അറിയാത്ത ആളുകളുമായി സ്‌ക്രീനുകൾ പങ്കിടുകയോ ചെയ്യരുത്
  • പണം സ്വീകരിക്കന്നതിന് ഒരിക്കലും യുപിഐ പിൻ നൽകുകയോ ഏതെങ്കിലും ക്യുആർ സ്കാൻ ചെയ്യേണ്ട ആവശ്യമോ ഇല്ല പണം ലഭിക്കാൻ ക്യൂ ആർ സ്കാൻ ചെയ്യുന്ന സംവിധാനം നിലവിൽ. ഇല്ല
  • സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ ഹാൻഡിലുകളെ ഒരിക്കലും വിശ്വസിക്കരുത്. നിങ്ങളുടെ പേടിഎം ക്രെഡൻഷ്യലുകൾ ഒരിക്കലും ആരുമായും പങ്കിടരുത്
  • ലാഭകരമായ ഓഫറുകളോ ഡീലുകളോ പരിശോധിച്ചുറപ്പിക്കാതെ ഒരിക്കലും പ്രതികരിക്കരുത്
  • ജോലിയോ ഡേറ്റിംഗോ സംബന്ധിച്ച അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്