8 May 2023 5:51 PM IST
Summary
- പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ഫിലിം മേക്കര്‍ക്ക് ഒരു സന്ദേശം ലഭിച്ചിരുന്നു
- 10,000 രൂപ വെല്‍ക്കം ബോണസായി നല്‍കി വിശ്വാസം ആര്‍ജ്ജിച്ചു
ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് 96 ലക്ഷം രൂപ പുനെയിലെ 56-കാരനായ പരസ്യ ഫിലിം മേക്കറില്‍ നിന്നും തട്ടിയത്. 2022 സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവിലാണ് സംഭവം അരങ്ങേറിയത്.
പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ഫിലിം മേക്കര്‍ക്ക് ഒരു സന്ദേശം ലഭിച്ചു. സന്ദേശത്തിനു മറുപടി നല്‍കിയപ്പോള്‍ ചാറ്റിനു വേണ്ടിയുള്ള ഒരു ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നു ജോലിയില്‍ പ്രവേശിക്കാന്‍ 56-കാരനായ ഫിലിം മേക്കര്‍ സമ്മതിച്ചതോടെ 10,000 രൂപ വെല്‍ക്കം ബോണസായി നല്‍കി. ഇതിലൂടെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തുമാണ് തട്ടിപ്പ് അരങ്ങേറിയത്. ഇതു സംബന്ധിച്ച് എഫ്‌ഐആര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുവീരന്മാര്‍ ആളുകളെ പരിചയപ്പെടുന്നത്. പാര്‍ട്ട് ടൈം ജോലി തരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയതിനു ശേഷം മെസേജ് ചെയ്യും. പിന്നീട് ചാറ്റ് ചെയ്യുന്ന ആപ്പിലെ ഗ്രൂപ്പില്‍ ചേര്‍ക്കും. തുടര്‍ന്ന് വിശ്വാസം ആര്‍ജിക്കാന്‍ ബോണസായി ചെറിയ തുകയും അക്കൗണ്ടിലൂടെ നല്‍കും. അതിലൂടെ വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് അരങ്ങേറുന്നത്.