14 May 2024 6:55 AM
Summary
- ടെക്സ്റ്റ്, ശബ്ദം, ദൃശ്യം തുടങ്ങിയവയെ മെച്ചപ്പെട്ട രീതിയില്‍ പ്രോസസ്സ് ചെയ്യാന്‍ കഴിവുള്ളതാണ് ജിപിടി-4ഒ
- ഓപ്പണ്‍ എഐയുടെ സിടിഒ മിറാ മുറാതിയാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചത്
- ജിപിടി-4ഒ എന്നാണ് പുതിയ അപ്‌ഡേറ്റിന്റെ പേര്
ചാറ്റ് ജിപിടിക്ക് ഓപ്പണ്‍ എഐ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ജിപിടി-4ഒ എന്നാണ് പുതിയ അപ്‌ഡേറ്റിന്റെ പേര്. ഇതില്‍ ഒ എന്നത് ഒമ്‌നി എന്ന വാക്കിന്റെ ചുരുക്കമാണ്.
ടെക്സ്റ്റ്, ശബ്ദം, ദൃശ്യം തുടങ്ങിയവയെ മെച്ചപ്പെട്ട രീതിയില്‍ പ്രോസസ്സ് ചെയ്യാന്‍ കഴിവുള്ളതാണ് ജിപിടി-4ഒ. ഇത് സൗജന്യമായി എല്ലാവര്‍ക്കും ലഭിക്കും.
മേയ് 13 ന് നടന്ന ഓപ്പണ്‍ എഐയുടെ സ്പ്രിങ് അപ്‌ഡേറ്റ് ഇവന്റിലാണ് ്ജിപിടി-4ഒ അവതരിപ്പിച്ചത്. ഇതിനൊപ്പം ചാറ്റ് ജിപിടി ഡസ്‌ക് ടോപ്പ് ആപ്പ്, വെബ് യുഐ അപ്‌ഡേറ്റ് എന്നിവയും അവതരിപ്പിച്ചു.
ഓപ്പണ്‍ എഐയുടെ സിടിഒ മിറാ മുറാതിയാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എല്ലാ മനുഷ്യര്‍ക്കും പ്രയോജനകരമാക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മിറാ മുറാതി പറഞ്ഞു.