image

12 May 2024 5:54 AM GMT

Technology

13 ന് ഏവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് സാം ആള്‍ട്ടമാന്‍

MyFin Desk

open ai big announcement tomorrow, altman says its not an alternative to google search
X

Summary

  • മെയ് 13 ന് ചാറ്റ് ജിപിടി, ജിപിടി-4 അപ്‌ഡേറ്റുകള്‍ പ്രഖ്യാപിക്കും
  • ജിപിടി-5 ലോഞ്ച് ചെയ്യുമെന്ന വാര്‍ത്ത ഓപ്പണ്‍ എഐ തള്ളി
  • ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന് ബദലായി ഒരു ഇന്റര്‍നെറ്റ് സെര്‍ച്ച് സംവിധാനം ഓപ്പണ്‍ എഐ ലോഞ്ച് ചെയ്യുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു


ടെക് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ മെയ് 13-ലെ ഓപ്പണ്‍ എഐയുടെ പ്രഖ്യാപനത്തിലേക്കാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന് ബദലായി ഒരു ഇന്റര്‍നെറ്റ് സെര്‍ച്ച് സംവിധാനം ഓപ്പണ്‍ എഐ ലോഞ്ച് ചെയ്യുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് ഓപ്പണ്‍ എഐ.

പകരം മെയ് 13 ന് ചാറ്റ് ജിപിടി, ജിപിടി-4 അപ്‌ഡേറ്റുകള്‍ മാത്രമായിരിക്കും ഉണ്ടാവുകയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.

ജിപിടി-5 ലോഞ്ച് ചെയ്യുമെന്ന വാര്‍ത്തയും ഓപ്പണ്‍ എഐ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന് ബദല്‍ അധികം താമസിയാതെ തന്നെ ഓപ്പണ്‍ എഐ പുറത്തിറക്കുമെന്ന കാര്യവും ഉറപ്പാണ്.

ഗൂഗിളിന്റെ ഏറ്റവും വലിയ എതിരാളിയായ മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള സ്ഥാപനമാണ് ഓപ്പണ്‍ എഐ.

ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, പെര്‍പ്ലെക്‌സിറ്റി എന്നിവയുമായി മത്സരിക്കുന്നതിനു വേണ്ടിയാണ് നാളെ പുതിയ അപ്പ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

എഐ അടിസ്ഥാനമാക്കിയ സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ആണ് പെര്‍പ്ലെക്‌സിറ്റി.