12 Sep 2023 9:43 AM GMT
Summary
- നോക്കിയ ജി42 5ജി അടിസ്ഥാന വേരിയന്റ് 12,599 രൂപക്ക് ലഭിക്കും
- പ്രധാനമായും 4 ജി ബി,6 ജി ബി എന്നീ രണ്ട് വാരിയന്റുകളിൽ ലഭ്യമാണ്
- നോക്കിയ ജി 42 5 ജി ആൻഡ്രോയ്ഡ് 13 ലാണ് പ്രവർത്തിക്കുന്നത്
ഇന്ത്യൻ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ആകർഷക ഓഫറുകളുമായി നോക്കിയ ജി 42 5 ജി അവതരിപ്പിച്ചു. സെപ്റ്റംബർ 15 മുതൽ നോക്കിയ പുതിയ മോഡൽ ആമസോണിൽ വില്പനക്കെത്തും.
വെറും 12,599 രൂപ !
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നോക്കിയ ജി42 5ജി അടിസ്ഥാന വേരിയന്റ് 12,599 രൂപക്ക് ലഭിക്കും. . പ്രധാനമായും സോ ഗ്രേ, സോ പർപിൾ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. യൂറോപ്പിൽ ജൂണിൽ പുറത്തിങ്ങിയ ഈ നോക്കിയ സ്മാർട്ട് ഫോൺ മോഡലിന് 20,800 രൂപ വില ഈടാക്കിയിരുന്നു. .
128 ജി ബി ഇന്റെർണൽ സ്റ്റോറേജുമായി ആണ് ഫോൺ പുറത്തിറങ്ങുന്നത്. പ്രധാനമായും 4 ജി ബി,6 ജി ബി എന്നീ രണ്ട് വാരിയന്റുകളിൽ ലഭ്യമാണ്. വിർച്വൽ റാം ഉപയോഗിച്ച് 11 ജി ബി വരെ അപ്ഗ്രേഡ് ചെയ്യാം.
നോക്കിയ ജി 42 5 ജി ആൻഡ്രോയ്ഡ് 13 ലാണ് പ്രവർത്തിക്കുന്നത്. രണ്ടു വർഷത്തെ ആൻഡ്രോയ്ഡ് അപ്ഡേറ്റുകളും മൂന്നു വർഷത്തെ പ്രതിമാസം സെക്യൂരിറ്റി പാച്ചുകളും വാഗ്ദാനം ചെയ്യുന്നു. ഒക്ടോ കൊർ 5 ജി ഉള്ള ചിപ്സെറ്റായ ക്വാൽകോം സ്‌നാപ് ഡ്രാഗൺ 480 കരുത്ത് നൽകുന്ന ഫോണിൽ 6.56 ഇഞ്ച് എച്ച്ഡി എൽസിഡി സ്ക്രീൻ 90 Hz റിഫ്രഷ് റേറ്റും 560 നൈറ്റ് പീക്ക്നെസ് ബ്രൈറ്റ്നെസ്സും ലഭിക്കും. 20 വാൾട്ടിൽ ചാർജ് ചെയ്യാൻ കഴിയുന്ന 5000 Mah ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
പുതിയ മോഡലിൽ ട്രിപ്പിൾ ക്യാമറ റിയർ ക്രമീകരണം ആണുള്ളത്. ക്യാമെറയിൽ 50 മെഗാ പിക്സൽ പ്രൈമറി സെൻസറും 2 മെഗാ പിക്സാൽ സെൻസറും ഉൾപ്പെടുന്നു. സെൽഫിക്കും. വീഡിയോ കോളിനും ആയി 8 മെഗാ പിക്സൽ സെൻസറും സജ്ജീകരിച്ചിരിക്കുന്നു.