25 March 2023 7:15 AM GMT
Summary
- വീഡിയോ/ ഓഡിയോ കോള്‍ ചെയ്യാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചേക്കും
പുത്തന്‍ ഫീച്ചറുകള്‍ കൊണ്ട് ഞെട്ടിക്കുന്ന വാട്‌സാപ്പ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന വാട്‌സാപ്പ് വേര്‍ഷനില്‍ (വിന്‍ഡോസ് വേര്‍ഷന്‍) പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. അതിവേഗത്തില്‍ ആപ്പ് ലോഡാകും എന്നതാണ് ഇതിന്റെ ആദ്യത്തെ പ്രത്യേകത.
എട്ട് പേരെ ഉള്‍പ്പെടുത്തി വീഡിയോകോള്‍ ചെയ്യാനും 32 പേരെ ഉള്‍പ്പെടുത്തി ഓഡിയോ കോള്‍ ചെയ്യാനും പുതിയ വേര്‍ഷനില്‍ സാധിക്കും. ഫോണിലുള്ള വേര്‍ഷന് സമാനമായ രീതിയിലാണ് വിന്‍ഡോസ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോണിന്റെ സഹായമില്ലാതെ വാട്‌സാപ്പ് അക്കൗണ്ട് കണക്ട് ചെയ്യാനുള്ള മള്‍ട്ടി ഡിവൈസ് സിങ്കും പുതിയ പതിപ്പ് സപ്പോര്‍ട്ട് ചെയ്യും.
കൃത്യമായി പറഞ്ഞാല്‍ കൈയ്യിലില്ലങ്കിലും വാട്സാപ്പ് വിന്‍ഡോസ് ആപ്പ് ഉപയോഗിക്കാനാവും. ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകള്‍ പോലുള്ള ഫീച്ചറുകളും ലഭിക്കും. ഇനി വരുന്ന അപ്‌ഡേറ്റില്‍ വീഡിയോ/ ഓഡിയോ കോള്‍ ചെയ്യുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഫീച്ചറായും വരിക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.