1 March 2023 8:13 AM GMT
വിന്‍ഡോസിലാണോ 'പണിയെടുക്കുന്നത്', ജോലി സ്മാര്‍ട്ടാക്കുന്ന ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ്
MyFin Desk
Summary
- വിന്‍ഡോസ് 11ന്റെ പുത്തന്‍ അപ്‌ഡേറ്റില്‍ എഐ അധിഷ്ഠിതമായ ബിംഗ് സെര്‍ച്ച് എഞ്ചിന്‍, ഫോണ്‍ ലിങ്ക് ചെയ്യാനുള്ള ആപ്പ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ആഗോള തൊഴില്‍ മേഖലയില്‍ ഐടി പ്രോഗ്രാമിംഗ് മുതല്‍ കസ്റ്റമര്‍ കെയര്‍ വരെ ഏത് മേഖലയിലും ജോലി ചെയ്യുന്നത് കമ്പ്യൂട്ടര്‍ അധിഷ്ഠതിമായാണെന്ന് എടുത്ത് പറയേണ്ടതില്ല. ഇതില്‍ നല്ലൊരു വിഭാഗവും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.
വിന്‍ഡോസിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്് ഇനി മുതല്‍ ജോലി കൂടുതല്‍ 'സ്മാര്‍ട്ടായി' ചെയ്യാം. വിന്‍ഡോസ് 11ന്റെ പുത്തന്‍ അപ്‌ഡേറ്റില്‍ എഐ അധിഷ്ഠിതമായ ബിംഗ് സെര്‍ച്ച് എഞ്ചിന്‍, ഫോണ്‍ ലിങ്ക് ചെയ്യാനുള്ള ആപ്പ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
വിന്‍ഡോസ് 11ന്റെ പുത്തന്‍ അപ്‌ഡേറ്റില്‍ എഐ അധിഷ്ഠിതമായ ബിംഗ് സെര്‍ച്ച് എഞ്ചിന്‍, ഫോണ്‍ ലിങ്ക് ചെയ്യാനുള്ള ആപ്പ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഓഎസിലുള്ള ടാസ്‌ക് ബാറിലും വിഡ്ജറ്റുകളിലും പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ട്പാഡ് പോലുള്ള ആപ്പുകളില്‍ മള്‍ട്ടിപ്പിള്‍ ടാബ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡോസിന്റെ ലൈസന്‍സ്ഡ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ സിസ്റ്റത്തിലെ സെറ്റിംഗ്‌സില്‍ ചെന്ന് വിന്‍ഡോസ് അപ്‌ഡേറ്റ് ചെയ്താല്‍ പുത്തന്‍ ഫീച്ചറുകള്‍ ലഭ്യമാകും.
ഓപ്പണ്‍ എഐ ഇറക്കിയ ചാറ്റ് ജിപിറ്റി എന്ന എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് വന്നതിന് പിന്നാലെ മിക്ക ടെക്ക് കോര്‍പ്പറേറ്റുകളും സ്വന്തം ചാറ്റ്‌ബോട്ട് വികസിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിനൊപ്പം തന്നെയാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടുകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുന്നത്.
മൈ എഐയുമായി സ്‌നാപ്ചാറ്റും
യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ സ്നാപ്പ്ചാറ്റില്‍ ചാറ്റ് ജിപിറ്റി അധിഷ്ഠിതമായ എഐ ചാറ്റ് ബോട്ട് ഉള്‍പ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വന്‍ പ്രചാരം നേടിയ ഫോട്ടോ മെസേജിംഗ് ആപ്പാണ് സ്നാപ്പ്ചാറ്റ്.
മൈ എഐ (My AI) എന്നാണ് സ്നാപ്പ്ചാറ്റിന്റെ ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. എഐ അധിഷ്ഠതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് സൂചന. സ്നാപ്ചാറ്റിന്റെ കോണ്‍വര്‍സേഷന്‍ ടാബിന്റെ ഏറ്റവും മുകളിലായി മൈ എഐ ചാറ്റ്ബോട്ട് പിന്‍ ചെയ്തിരിക്കും.
ആദ്യഘട്ടത്തില്‍ സ്നാപ്ചാറ്റിന്റെ പേയ്ഡ് വേര്‍ഷനായ സ്നാപ്ചാറ്റ് പ്ലസിലാകും മൈ എഐ ചാറ്റ്ബോട്ട് ലഭ്യമാകുക. പ്രതിമാസം 3.99 ഡോളര്‍ മുതല്‍ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് മൈ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാം. ചാറ്റ് ജിപിറ്റിയുടെ അതിവേഗ-മൊബൈല്‍ സൗഹൃദ വേര്‍ഷനാണ് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുക എന്നും സ്നാപ്ചാറ്റ് അധികൃതര്‍ വ്യക്തമാക്കി.