image

20 Feb 2023 11:19 AM GMT

Technology

100 ഫോട്ടോയൊക്കെ 'പുഷ്പം പോലെ' അയയ്ക്കാം, തകര്‍പ്പന്‍ ഫീച്ചറുമായി വാട്‌സാപ്പ്

MyFin Desk

new feature whatsapp
X

Summary

  • കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വാട്‌സാപ്പ് ഒട്ടേറെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.


പുത്തന്‍ ഫീച്ചറുകള്‍ തുടര്‍ച്ചയായി ഇറക്കി വാട്‌സാപ്പ്. ഒരേ സമയത്ത് 100 ചിത്രങ്ങള്‍ വരെ അറ്റാച്ച് ചെയ്ത് ചാറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചര്‍ വൈകാതെ ഏവര്‍ക്കും ലഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ബീറ്റാ വേര്‍ഷനിലുള്ളവര്‍ക്കാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ച്ചുകളിലുള്ളത്. വാട്‌സാപ്പിന്റെ ഐ ഒഎസില്‍ ഉപയോഗിക്കുന്ന വേര്‍ഷനില്‍ ഇനി മുതല്‍ പിക്ക് ഓണ്‍ പിക്ക് സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പിക്ക് ഇന്‍ പിക്ക് സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുമ്പോള്‍ തന്നെ വേറെ ആപ്പും ഓപ്പണ്‍ ചെയ്ത് വെക്കുവാനാകും. ഐഒഎസില്‍ ഉപയോഗിക്കുന്ന 23.3.77 വേര്‍ഷനിലാകും പുത്തന്‍ ഫീച്ചര്‍ വരുക. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വാട്‌സാപ്പ് ഒട്ടേറെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ വാട്‌സാപ്പ് അക്കൗണ്ട് നിരോധനം ഏറുന്നു

ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്ത് 36.7 ലക്ഷം (36,77,000) വാട്സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇറക്കിയ അറിയിപ്പിലുണ്ട്.

37 ലക്ഷം വാട്സാപ്പ് അക്കൗണ്ടുകളാണ് നവംബറില്‍ നിരോധിച്ചത്. വാട്സാപ്പുമായി ബന്ധപ്പെട്ട് 1607 പരാതികളാണ് ലഭിച്ചതെന്നും ഇതില്‍ 166 പരാതികളില്‍ നടപടി എടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. നെഗറ്റീവ് ഫീഡ് ബാക്കുകള്‍ ലഭിച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചുണ്ടെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുതുക്കിയ ഐടി നിയമങ്ങള്‍ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. +91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉള്‍പ്പെടുന്നത്.