18 Sep 2023 6:01 AM GMT
Summary
ഇന്ത്യയില്‍ നാവിക് ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ആദ്യത്തെ പ്രാദേശിക കമ്പനിയാണ് അക്കോര്‍ഡ്
രാജ്യത്തു പുതിയതായി നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ഐഎസ്ആര്‍ഒയുടെ നാവിക് എംബഡഡ് ചെയ്ത ചിപ്പുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. .
പ്രാദേശിക സ്റ്റാര്‍ട്ടപ്പായ അക്കോര്‍ഡ് സോഫ്റ്റ്വെയര്‍ സിസ്റ്റംസ് ആയിരിക്കും ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനികള്‍ക്ക് നാവിക് ചിപ്പ് നിര്‍മിച്ച് നല്‍കുക. ഇന്ത്യയില്‍ നാവിക് ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ആദ്യത്തെ പ്രാദേശിക കമ്പനിയാണ് അക്കോര്‍ഡ്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ വികസിപ്പിച്ച തദ്ദേശീയ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സംവിധാനമാണു നാവിക്. വിദേശ സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ജിപിഎസിനെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്ത്യ തദ്ദേശീയമായി നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സംവിധാനം വികസിപ്പിച്ചത്.
സമീപദിവസം പുതുതായി വിപണിയിലെത്തിയ ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസിലെ പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ നാവിക് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും നാവിക് നിര്‍ബന്ധമാക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.