30 Jun 2023 11:14 AM
കളി കാര്യമാകുമോ; സുക്കര്‍ബെര്‍ഗുമായുള്ള ' കേജ് ഫൈറ്റ് ' ഇറ്റലിയില്‍ നടക്കുമെന്ന് മസ്‌ക്
MyFin Desk
Summary
- മസ്‌ക് ട്വീറ്റ് ചെയ്തത് സുക്കര്‍ബെര്‍ഗുമായുള്ള ഏറ്റുമുട്ടല്‍ കൊളോസിയത്തില്‍ നടക്കുമെന്നാണ്
- ജിയു ജിറ്റ്‌സു എന്ന ആയോധനകല അഭ്യസിച്ചിട്ടുണ്ട് സുക്കര്‍ബെര്‍ഗ്
- 53 കാരനായ മസ്‌കിന് ആറടി രണ്ട് ഇഞ്ച് ഉയരമുണ്ട്
ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത ഒരു കാര്യമാണ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കുമായുള്ള കേജ് ഫൈറ്റ്.
ജൂണ്‍ മാസം ആദ്യം ജിയു ജിറ്റ്‌സു എന്ന ആയോധനകല അഭ്യസിച്ചിട്ടുള്ള സുക്കര്‍ബെര്‍ഗ് ഒരു മത്സരാര്‍ഥിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കിംവദന്തി പരന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് മസ്‌ക് തനിക്ക് ' കേജ് ഫൈറ്റില്‍ ' പങ്കെടുക്കാന്‍ തയ്യാറാണെന്ന് ട്വീറ്റ് ചെയ്തത്.
ഇതിന് സുക്കര്‍ബെര്‍ഗ് മറുപടി പറഞ്ഞത് ' എനിക്ക് ലൊക്കേഷന്‍ ' അയയ്ക്കുക എന്നായിരുന്നു. ഇതോടൊപ്പം മസ്‌കിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മറുപടിക്കൊപ്പമുണ്ടായിരുന്നു.
അന്നു മുതല്‍ ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാനും തുടങ്ങി.
ഏറ്റവുമൊടുവില്‍ ജൂണ്‍ 30-ന് മസ്‌ക് ട്വീറ്റ് ചെയ്തത് സുക്കര്‍ബെര്‍ഗുമായുള്ള ഏറ്റുമുട്ടല്‍ റോമിലെ കൊളോസിയത്തില്‍ നടക്കുമെന്നാണ്.
മാത്രമല്ല, ' ലൈഫ് ഓഫ് ബ്രയാന്‍ കൊളോസിയം ഫൈറ്റ് ' എന്ന തലക്കെട്ടില്‍ 1 മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള യുട്യൂബ് വീഡിയോയും അദ്ദേഹം പങ്കിട്ടു.
ജിയു ജിറ്റ്‌സു എന്ന ആയോധനകല അഭ്യസിച്ചിട്ടുള്ള സുക്കര്‍ബെര്‍ഗ് നിരവധി ടൂര്‍ണമെന്റുകളില്‍ കപ്പ് നേടിയിട്ടുണ്ട്. 100 പുള്‍ അപ്പും, 200 പ്രസ് അപ്പും, 300 സ്വാറ്റ്‌സുമെടുക്കുന്നതിന്റെ വീഡിയോ സമീപകാലത്ത് സുക്കര്‍ബെര്‍ഗ് ഷെയര്‍ ചെയ്തിരുന്നു.
39-കാരനായ സുക്കര്‍ബെര്‍ഗിന് അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുണ്ട്. 53 കാരനായ മസ്‌കിന് ആറടി രണ്ട് ഇഞ്ച് ഉയരമുണ്ട്. ഏകദേശം 104 തൂക്കം വരും. സുക്കര്‍ബെര്‍ഗിനാകട്ടെ 65 കിലോ തൂക്കമാണുള്ളത്.