image

17 Dec 2024 9:48 AM GMT

Technology

എംഎസ്‌ഐ ചെന്നൈയില്‍ ലാപ്‌ടോപ്പ് നിര്‍മാണം ആരംഭിക്കുന്നു

MyFin Desk

msi started laptop manufacturing in chennai
X

Summary

  • എംഎസ്‌ഐ മോഡേണ്‍ 14, എംഎസ്‌ഐ തിന്‍ 15 എന്നീ പതിപ്പുകള്‍ കമ്പനി അവതരിപ്പിക്കും
  • ഇന്ത്യ എം എസ് ഐയുടെ അതിവേഗം വളരുന്ന വിപണികളിലൊന്ന്


തായ്വാനീസ് കമ്പനിയായ എംഎസ്‌ഐ ചെന്നൈയില്‍ ലാപ്‌ടോപ്പ് നിര്‍മാണം ആരംഭിച്ചു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യത്തിന് അനുസൃതമായി, എംഎസ്‌ഐ രണ്ട് ലാപ്‌ടോപ്പ് മോഡലുകളുടെ പ്രാദേശികമായി നിര്‍മ്മിച്ച പതിപ്പുകള്‍ അവതരിപ്പിക്കും. എംഎസ്‌ഐ മോഡേണ്‍ 14, എംഎസ്‌ഐ തിന്‍ 15 എന്നീ പതിപ്പുകളാണ് അവതരിപ്പിക്കുകയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

എംഎസ്‌ഐയുടെ അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറിയതായി കമ്പനി അറിയിച്ചു. ബ്രാന്‍ഡ് രാജ്യത്തുടനീളം അതിന്റെ സാന്നിധ്യം വിപുലീകരിക്കും.

ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ലാപ്ടോപ്പുകളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള നിലവാരം പുലര്‍ത്തുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ എംഎസ്‌ഐ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കമ്പനികള്‍ സ്വീകരിക്കും.ലാപ്ടോപ്പ് ബ്രാന്‍ഡ് സ്റ്റോറുകളും ക്രോമയിലും റിലയന്‍സ് റീട്ടെയിലിലും ലഭ്യത ഉറപ്പാക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ച തിന്‍, മോഡേണ്‍ സീരീസ് ലാപ്ടോപ്പുകള്‍ യഥാക്രമം 73,990 രൂപയിലും 52,990 രൂപയിലും ആരംഭിക്കുന്ന റീട്ടെയില്‍ വിലകളില്‍ ലഭ്യമാകും.

ഇന്ത്യയിലെ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തിന്‍ സീരീസിന്റെ കൂടുതല്‍ ശക്തമായ കോണ്‍ഫിഗറേഷനുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായും കമ്പനി പറഞ്ഞു.