14 March 2023 5:08 PM IST
ചാറ്റ് ജിപിറ്റി ഇനി ചിത്രങ്ങളും തിരിച്ചറിയും, പുത്തന്‍ ഫീച്ചര്‍ ഒരുക്കി മൈക്രോസോഫ്റ്റ്
MyFin Desk
Summary
- നിലവില്‍ ഇത് ട്രയല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
വിഷ്വല്‍ ചാറ്റ് ജിപിറ്റി അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. കണ്‍ട്രോള്‍ നെറ്റ്, ട്രാന്‍സ്‌ഫോമേഴ്‌സ്, സ്‌റ്റേബിള്‍ ഡിഫ്യൂഷന്‍ തുടങ്ങിയ ഉള്‍പ്പടെയുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളുടെ സഹായത്തോടെയാണ് പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതുവരെ ടെക്‌സറ്റായിരുന്നു ചാറ്റ് ജിപിറ്റി തിരിച്ചറിഞ്ഞിരുത്തതെങ്കില്‍ ഇനി മുതല്‍ ചിത്രങ്ങളും സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ ഇത് ട്രയല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ഓപ്പണ്‍ എഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിറ്റി 4 വരുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ വീഡിയോ വരെ നിര്‍മ്മിച്ച് തരുന്ന വേര്‍ഷനാകും ഇതെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയില്‍ നടക്കുന്ന എഐ ഇന്‍ ഫോക്കസ് ഡിജിറ്റല്‍ കിക്കോഫ് എന്ന പരിപാടിയിലാകും ചാറ്റ് ജിപിറ്റിയുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുക. നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഓപ്പണ്‍ എഐ ചാറ്റ്‌ബോട്ട് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം സമാനമായ ടെക്‌നോളജിയില്‍ എതിരാളി സോഫ്റ്റ് വെയര്‍ ഗൂഗിള്‍ ഇറക്കിയിരുന്നു. ഗൂഗിളിന്റെ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമിന് ബാര്‍ഡ് എന്നാണ് പേര്. നിലവില്‍ ഇത് പബ്ലിക്ക് ടെസ്റ്റിംഗിന് ലഭ്യമാകുമെന്നും പരീക്ഷണഘട്ടത്തിലാണ് ഇതുള്ളതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്‌ബോട്ട് എന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.
നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ചാറ്റ് ജിപിറ്റി പ്ലാറ്റ്‌ഫോമിന്റെ സേവനം ലഭ്യമാകുക. ചാറ്റ് ജിപിറ്റിയുടെ പുത്തന്‍ അപ്‌ഡേറ്റായ ജിപിറ്റി-4 ല്‍ കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും സെര്‍ച്ച് എഞ്ചിനുകളില്‍ ചാറ്റ് ബോട്ട് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നും അത് ചാറ്റ് ജിപിറ്റിയുടെ തന്നെ നൂതന വേര്‍ഷനായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ആദ്യം പ്രതികരണം വന്നിരുന്നില്ല. ആപ്പ് ഇറക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പേയ്ഡ് വേര്‍ഷന്‍ ഉള്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.