image

24 March 2022 12:15 PM GMT

Tech News

മെറ്റാവേഴ്സില്‍ വ്യാപാരം ഉയര്‍ത്താന്‍ മഹീന്ദ്ര

MyFin Bureau

മെറ്റാവേഴ്സില്‍ വ്യാപാരം ഉയര്‍ത്താന്‍ മഹീന്ദ്ര
X

Summary

ഇന്ത്യന്‍ അന്താരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ടെക് മഹീന്ദ്ര മെറ്റാവേഴ്സിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മെറ്റാവേഴ്സിനായി കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനി ടെക്എംവേഴ്സ് അവതരിപ്പിച്ചു. മെറ്റാവേഴ്സിനെ ആഴത്തില്‍ മനസ്സിലാക്കാനുള്ള ഒരു അനുഭവ കളരിയായാണ് മഹീന്ദ്ര ടെക്എംവേഴ്സ് അവതരിപ്പിച്ചത്. മെറ്റാവേഴ്സില്‍ ഉപഭോക്താക്കള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ അനുഭവവേദ്യമാക്കുകയുമാണ് ടെക്എംവേഴ്‌സിലൂടെ ചെയ്യുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കാനും അത് ബിസിനസ്സിലേക്ക് കൂടുതല്‍ ഉപയോഗപ്പെടുത്താനുമാണ് കമ്പനിയുടെ ലക്ഷ്യം. ഐടി മേഖലയിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ […]


ഇന്ത്യന്‍ അന്താരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ടെക് മഹീന്ദ്ര മെറ്റാവേഴ്സിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
മെറ്റാവേഴ്സിനായി കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനി ടെക്എംവേഴ്സ് അവതരിപ്പിച്ചു. മെറ്റാവേഴ്സിനെ ആഴത്തില്‍ മനസ്സിലാക്കാനുള്ള ഒരു അനുഭവ കളരിയായാണ് മഹീന്ദ്ര ടെക്എംവേഴ്സ് അവതരിപ്പിച്ചത്. മെറ്റാവേഴ്സില്‍ ഉപഭോക്താക്കള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ അനുഭവവേദ്യമാക്കുകയുമാണ് ടെക്എംവേഴ്‌സിലൂടെ ചെയ്യുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കാനും അത് ബിസിനസ്സിലേക്ക് കൂടുതല്‍ ഉപയോഗപ്പെടുത്താനുമാണ് കമ്പനിയുടെ ലക്ഷ്യം.
ഐടി മേഖലയിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയാണ് ടെക് മഹീന്ദ്ര. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ മെറ്റാവേഴ്സിലേക്ക് കടക്കുന്നതിലൂടെ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ബ്ലോക്ക്ചെയിന്‍, 5G, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെര്‍ച്വല്‍ റിയാലിറ്റി (VR), ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലുടനീളം വാണിജ്യ ഇടപാടുകള്‍ നടത്തുമെന്നും ഇതുവഴി കമ്പനിയുടെ സാങ്കേതികമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ മഹീന്ദ്ര പറഞ്ഞു.
ടെക് മഹീന്ദ്ര പ്രാരംഭഘട്ടത്തില്‍ തന്നെ മെറ്റാവേര്‍സ് നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തും. ഡീലര്‍വേഴ്‌സ് (DealerVerse) - മെറ്റാവേര്‍സ് ബേസിഡ് കാര്‍ ഡീലര്‍ഷിപ്പ് (metaverse-based car dealership), മിഡില്‍മിസ്റ്റ് (Middlemits) - എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസ് (NFT marketplace) ഗെയിമിംഗ് സെന്റര്‍ എന്നിവയിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്.