18 Feb 2022 6:05 AM GMT
Summary
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തില്‍ നിന്നു മെറ്റാവേഴ്‌സിലേക്കുള്ള പരിവര്‍ത്തനവും (ഒരാൾ ഒരു വെര്‍ച്വല്‍ ലോകത്തു മുഴുകിക്കിടക്കുന്ന അനുഭവം) 2032 ഓടെ ലോകമെമ്പാടുമുള്ള ഡാറ്റ ഉപയോഗം 20 മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ്. കൂടാതെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ഇന്ത്യയിലെ ഈ കുതിച്ചുചാട്ടത്തില്‍ നിന്ന് പ്രയോജനം നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രീന്‍ സമയം കൂടുതല്‍ ദീര്‍ഘിപ്പിക്കാനും ബാൻഡ് വെഡ്‌ത് ഉപഭോഗം വര്‍ദ്ധിപ്പിക്കാനും മെറ്റാവേഴ്സിന് വലിയ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു ഇന്റര്‍നെറ്റ് ട്രാഫിക്ക് […]
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തില്‍ നിന്നു മെറ്റാവേഴ്‌സിലേക്കുള്ള പരിവര്‍ത്തനവും (ഒരാൾ ഒരു വെര്‍ച്വല്‍ ലോകത്തു മുഴുകിക്കിടക്കുന്ന അനുഭവം) 2032 ഓടെ ലോകമെമ്പാടുമുള്ള ഡാറ്റ ഉപയോഗം 20 മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ്.
കൂടാതെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ഇന്ത്യയിലെ ഈ കുതിച്ചുചാട്ടത്തില്‍ നിന്ന് പ്രയോജനം നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌ക്രീന്‍ സമയം കൂടുതല്‍ ദീര്‍ഘിപ്പിക്കാനും ബാൻഡ് വെഡ്‌ത് ഉപഭോഗം വര്‍ദ്ധിപ്പിക്കാനും മെറ്റാവേഴ്സിന് വലിയ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു
ഇന്റര്‍നെറ്റ് ട്രാഫിക്ക് ഇതിനകം തന്നെ 80 ശതമാനവും വിഡിയോയാണ്. കൂടാതെ അത് 30% കോമ്പൗണ്ട് ആനുവൽ ഗ്രോത് റേറ്റ് (സിഎജിആര്‍) കൈവരിക്കുന്നുണ്ട്. മിതമായ മെറ്റാവേസ് ഉപയോഗം പോലും ഈ രംഗത്തു 37 ശതമാനം സിഎജിആര്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ അടുത്ത പത്തു വര്‍ഷത്തില്‍ നിലവിലെ ഡാറ്റ ഉപയോഗം 20 മടങ്ങ് വര്‍ദ്ധിക്കുമെന്ന് ഞങ്ങളുടെ സംഘം ചൂണ്ടികാണിക്കുന്നു.
ഓഗ്മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളും വലിയ കുതിച്ചുചാട്ടം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം മെറ്റാവേര്‍സ് ലഭ്യമാക്കുന്നതിന് ഈ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് 5ജി, മെറ്റാവേര്‍സ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുമ്പോള്‍, 6ജി യുടെ ആവിര്‍ഭാവം മെറ്റാവേഴ്‌സ് ഉപഭോക്താക്കളെ വര്‍ദ്ധിപ്പിക്കും.