image

23 Feb 2023 9:20 AM GMT

Technology

'വാ വിട്ട വാക്ക്' വാട്‌സാപ്പില്‍ തിരുത്താം; മെസേജ് എഡിറ്റിംഗ് ഫീച്ചര്‍ ഉടനെത്തും

MyFin Desk

message editing feature in whats app
X

Summary

  • ഒരേ സമയത്ത് 100 ചിത്രങ്ങള്‍ വരെ അറ്റാച്ച് ചെയ്ത് ചാറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചര്‍ വൈകാതെ വാട്‌സാപ്പ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.


ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നത് വാട്‌സാപ്പ് പതിവാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മെസേജ് എഡിറ്റിംഗ് ഫീച്ചര്‍ കൂടി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു സന്ദേശം അയയ്ച്ചു കഴിഞ്ഞ് 15 മിനിറ്റിനകം ഇത് എഡിറ്റ് ചെയ്യാവുന്ന ഫീച്ചറാകും ഉള്‍പ്പെടുത്തുക എന്നാണ് സൂചന. ഇത് വ്യക്തികള്‍ തമ്മിലുള്ള ചാറ്റിലാണോ അതോ ഗ്രൂപ്പിലിടുന്ന സന്ദേശങ്ങളും ഇത്തരത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തത വരാനുണ്ട്.

ഒരേ സമയത്ത് 100 ചിത്രങ്ങള്‍ വരെ അറ്റാച്ച് ചെയ്ത് ചാറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചര്‍ വൈകാതെ വാട്‌സാപ്പ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ബീറ്റാ വേര്‍ഷനിലുള്ളവര്‍ക്കാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ളത്. വാട്‌സാപ്പിന്റെ ഐ ഒഎസില്‍ ഉപയോഗിക്കുന്ന വേര്‍ഷനില്‍ ഇനി മുതല്‍ പിക്ക് ഓണ്‍ പിക്ക് സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പിക്ക് ഇന്‍ പിക്ക് സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുമ്പോള്‍ തന്നെ വേറെ ആപ്പും ഓപ്പണ്‍ ചെയ്ത് വെക്കുവാനാകും. ഐഒഎസില്‍ ഉപയോഗിക്കുന്ന 23.3.77 വേര്‍ഷനിലാകും പുത്തന്‍ ഫീച്ചര്‍ വരുക. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വാട്‌സാപ്പ് ഒട്ടേറെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.