14 May 2024 5:12 AM GMT
Summary
- എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മെലിന്‍ഡ രാജിക്കാര്യം അറിയിച്ചത്
- ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായി മെലിന്‍ഡ
- ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ ആഗോളതലത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ രണ്ട് പതിറ്റാണ്ട് കാലം മികച്ച സംഭാവനകള്‍ മെലിന്‍ഡ നല്‍കി
പ്രമുഖ ജീവകാരുണ്യ സംഘടനകളിലൊന്നായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ സ്ഥാനത്തുനിന്നും മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് രാജിവച്ചു. ബില്‍ ഗേറ്റ്‌സിന്റെ ഭാര്യയാണ് മെലിന്‍ഡ.
ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ ആഗോളതലത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ രണ്ട് പതിറ്റാണ്ട് കാലം മികച്ച സംഭാവനകള്‍ നല്‍കിയതിനു ശേഷമാണു മെലിന്‍ഡ രാജിവയ്ക്കുന്നത്.
ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായി അറിയിച്ച മെലിന്‍ഡ, ആഗോളതലത്തിലുള്ള അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വഹിച്ച പങ്കിനെ കുറിച്ചും എടുത്തുപറഞ്ഞു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മെലിന്‍ഡ രാജിക്കാര്യം അറിയിച്ചത്.
ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സിഇഒ മാര്‍ക്ക് സുസ്മാനെയും ട്രസ്റ്റി ബോര്‍ഡിനെയും മെലിന്‍ഡ അഭിനന്ദിച്ചു.
ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നും പടിയിറങ്ങുന്ന മെലിന്‍ഡ സ്വന്തം സ്ഥാപനമായ പിവറ്റല്‍ വെഞ്ചേഴ്‌സ് വഴി സ്ത്രീകളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
— Melinda French Gates (@melindagates) May 13, 2024