8 Feb 2025 11:15 AM GMT
Summary
- 400ലധികം പേരെ ഇതിനോടകം പിരിച്ചുവിട്ടതായാണ് വിവരം
- സിസ്റ്റം എഞ്ചിനീയേഴ്‌സ് ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് തസ്തികകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്
ഇന്‍ഫോസിസില്‍ 700ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എടുത്ത ട്രെയിനി ബാച്ചിലെ 400ലധികം പേരെ ഇതിനോടകം പിരിച്ചുവിട്ടതായാണ് വിവരം. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്.
സിസ്റ്റം എഞ്ചിനീയേഴ്‌സ് ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികള്‍ക്കെതിരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു.
അതേസമയം ഇന്റര്‍ണല്‍ അസസ്മെന്റുകള്‍ പാസാകാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഇന്‍ഫോസിസിന്റെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എന്‍ ഐ ടി ഇ എസ് പറഞ്ഞു.