25 July 2023 12:19 PM IST
Summary
- കോച്ച് ഡേവ് കാമറില്ലോയെ സുക്കര്‍ബെര്‍ഗ് അഭിനന്ദിക്കുകയും ചെയ്തു
- സുക്കര്‍ബെര്‍ഗിന് ലഭിച്ചത് 5th ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ്
- ബ്രസീലിയന്‍ ജിയു ജിറ്റ്‌സുവില്‍ അഞ്ച് വ്യത്യസ്ത ബെല്‍റ്റുകളാണുള്ളത്
അങ്കച്ചുവട് ഉറപ്പിച്ച് മുന്നേറാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണു മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്. കഴിഞ്ഞ ദിവസം ആയോധന കലയായ ബ്രസീലിയന്‍ ജിയു ജിറ്റ്‌സുവില്‍ ബ്ലൂ ബെല്‍റ്റ് കരസ്ഥമാക്കിയ വിവരം 39-കാരനായ സുക്കര്‍ബെര്‍ഗ് ലോകത്തെ അറിയിക്കുകയും ചെയ്തു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയാണ് ഇക്കാര്യം സുക്കര്‍ബെര്‍ഗ് അറിയിച്ചത്.
തനിക്ക് 5th ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചതിന് കോച്ച് ഡേവ് കാമറില്ലോയെ അഭിനന്ദിക്കുകയും ചെയ്തു.
ബ്രസീലിയന്‍ ജിയു ജിറ്റ്‌സുവില്‍ അഞ്ച് വ്യത്യസ്ത ബെല്‍റ്റുകളാണുള്ളത്.
വൈറ്റ് ബെല്‍റ്റില്‍ തുടങ്ങി പിന്നീട് നീല, പര്‍പ്പിള്‍, ബ്രൗണ്‍, ബ്ലാക്ക് ബെല്‍റ്റ് വരെയാണുള്ളത്.
ഈ വര്‍ഷം ആദ്യം സിലിക്കണ്‍ വാലി ഹൈസ്‌കൂളില്‍ നടന്ന ബ്രസീലിയന്‍ ജിയു-ജിറ്റ്‌സു ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി സുക്കര്‍ബെര്‍ഗ് ശ്രദ്ധ നേടിയിരുന്നു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് വരെ ലോക ശ്രദ്ധ നേടിയിരുന്ന ഒരു കാര്യമായിരുന്നു ഇലോണ്‍ മസ്‌കും സുക്കര്‍ബെര്‍ഗും ഏറ്റുമുട്ടാന്‍ പോകുന്നതായുള്ള വാര്‍ത്ത.
ജൂണ്‍ മാസം ആദ്യമായിരുന്നു ഇതിന് തുടക്കമിട്ട റിപ്പോര്‍ട്ട് പ്രചരിച്ചത്. അന്ന് ജിയു ജിറ്റ്‌സു അഭ്യസിച്ചിട്ടുള്ള സുക്കര്‍ബെര്‍ഗ് ഒരു മത്സരാര്‍ഥിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇതിനു മറുപടിയെന്ന നിലയില്‍ ഇലോണ്‍ മസ്‌ക് തനിക്ക് ' കേജ് ഫൈറ്റില്‍ ' പങ്കെടുക്കാന്‍ തയ്യാറാണെന്ന് ട്വീറ്റ് ചെയ്തത്.
ഇതിനു സുക്കര്‍ബെര്‍ഗ് മറുപടി പറഞ്ഞത് ' എനിക്ക് ലൊക്കേഷന്‍ ' അയയ്ക്കുക എന്നായിരുന്നു. ഇതോടൊപ്പം മസ്‌ക്കിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റ് ചെയ്തു.
അന്നു മുതല്‍ ഇരുവരും cage fight ല്‍ ഏര്‍പ്പെടാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ഒന്നിടവിട്ട ഇടവേളകളില്‍ പ്രചരിച്ചു കൊണ്ടിരുന്നു.
ഇതിനിടെ ജൂണ്‍ 30ന് മസ്‌ക് ട്വീറ്റ് ചെയ്തത് സുക്കര്‍ബെര്‍ഗുമായുള്ള ഏറ്റുമുട്ടല്‍ റോമിലെ കൊളോസിയത്തില്‍ നടക്കുമെന്നായിരുന്നു. ചരിത്രത്തില്‍ കൊളോസിയം പരാമര്‍ശിക്കുന്നത് ശക്തിയേറിയ പോരാട്ടം അരങ്ങേറിയ സ്ഥലമായിട്ടാണ്.
39-കാരനായ സുക്കര്‍ബെര്‍ഗിന് അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമാണുള്ളത്. 53-കാരനായ മസ്‌കിന് ആറടി രണ്ട് ഇഞ്ച് ഉയരമുണ്ട്. ഏകദേശം 104 കിലോ തൂക്കം വരും. സുക്കര്‍ബെര്‍ഗിനാകട്ടെ, 65 കിലോ തൂക്കമുണ്ട്.