image

24 March 2025 3:27 PM IST

Technology

സഞ്ചാര്‍സാഥി പോര്‍ട്ടല്‍: തിരിച്ചെടുത്തത് 3 ലക്ഷത്തില്‍പരം നഷ്ടപ്പെട്ട മൊബൈലുകള്‍

MyFin Desk

സഞ്ചാര്‍സാഥി പോര്‍ട്ടല്‍: തിരിച്ചെടുത്തത്  3 ലക്ഷത്തില്‍പരം നഷ്ടപ്പെട്ട മൊബൈലുകള്‍
X

Summary

  • സഞ്ചാര്‍സാഥി മൊബൈല്‍ മോഷണവും സൈബര്‍ തട്ടിപ്പുകളും കണ്ടെത്താന്‍ സഹായിക്കുന്നു
  • ഒന്നര വര്‍ഷത്തിനിടയില്‍ തട്ടിപ്പുകളുടെ പേരില്‍ റദ്ദാക്കിയത് 2 കോടി 75 ലക്ഷം കോടി കണക്ഷനുകള്‍


സഞ്ചാര്‍സാഥി പോര്‍ട്ടല്‍ വഴി നഷ്ടപ്പെട്ട 3 ലക്ഷത്തില്‍പ്പരം മൊബൈലുകള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. പരാതികാര്‍ക്ക് സൈബര്‍ സെല്ലില്‍ നിന്നും ലോക്കല്‍ പൊലീസില്‍ നിന്നും വേഗത്തില്‍ സഹായം ലഭിച്ചുവെന്നും അധികൃതര്‍.

മൊബൈല്‍ മോഷണവും സൈബര്‍ തട്ടിപ്പുകളും കണ്ടെത്താന്‍ സഹായിക്കുന്ന പോര്‍ട്ടലാണ് സഞ്ചാര്‍സാഥി. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനു പുറമേ, ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയാനും കഴിയും.

തട്ടിപ്പ് കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടല്‍ ഉപയോഗിക്കാം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ തട്ടിപ്പുകളുടെ പേരില്‍ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2 കോടി 75 ലക്ഷം കോടി മൊബൈല്‍ കണക്ഷനുകളാണ്. സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ തുടങ്ങിയ ആദ്യ വര്‍ഷം മാത്രം 1കോടി 58 ലക്ഷം സിം കാര്‍ഡുകളാണ് റദ്ദാക്കിയത്.

വ്യാജ കോളുകളെക്കുറിച്ചുള്ള 5 ലക്ഷത്തോളം പരാതികളില്‍ നടപടികളുമുണ്ടായെന്നും വെബ്സൈറ്റില്‍ പറയുന്നു. സഞ്ചാര്‍ സാഥിയിലെ 'ചക്ഷു ' എന്ന സംവിധാനത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, എസ്എംഎസ്, ഫോണ്‍ ദുരുപയോഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യാം. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നു ഫോണ്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍പെട്ടതല്ലെന്ന് ഉറപ്പാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.