15 July 2023 11:05 AM GMT
Summary
- ലൈറ്റ് ഫിഡിലിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ലൈഫൈ
- എൽഇഡി ലൈറ്റ് ബൾബുകൾ ഉപയോഗിച്ച് ലൈഫൈ പ്രയോജനപ്പെടുത്താം
- വയർലെസ്സ് ഡാറ്റയുടെ ഉപഭോഗം 60 ശതമാനം വർധിക്കുന്നു
ഇന്റർനെറ്റ് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വർദ്ധിച്ചു വരുന്ന ഡാറ്റാ ഉപഭോഗത്തിന് കൂടുതൽ മികച്ചതും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അത്തരം ഒരു സാങ്കേതിക വിദ്യയാണ് ലൈ ഫൈ
എന്താണ് ലൈഫൈ?
ലൈറ്റ്ഫിഡിലിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ലൈഫൈ. റേഡിയോ ഫ്രീക്വൻസികൾക്ക് പകരം പ്രകാശം ഉപയോഗിച്ചുള്ള ഇന്റർനെറ്റ് സാങ്കേതിക വിദ്യയാണ് ലൈഫൈ.
ഇത് വഴി വൈഫൈ സാങ്കേതിക വിദ്യയേക്കാൾ 100 മടങ്ങ് വേഗതയിൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും. എൽഇഡി ലൈറ്റ് ബൾ ബുകൾ ഉപയോഗിച്ച് ലൈഫൈ പ്രയോജനപ്പെടുത്താം. ലൈ ഫൈ സജ്ജമാക്കിയ ലൈറ്റ് ഓൺ ആക്കുന്നതിലൂടെ ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാം. കാൽനടക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഡാറ്റ നൽകാൻ തെരുവുവിളക്കുകളും ഉപയോഗിക്കാമെന്നു ചുരുക്കം.
എന്താണ് ലൈ ഫൈ യുടെ ആവശ്യകത?
ഓരോ വർഷവും വയർലെസ്സ് ഡാറ്റയുടെ ഉപഭോഗം 60 ശതമാനം വർധിക്കുന്നെന്നു കണക്കുകൾ പറയുന്നു. ഇത് സ്‌പെക്ട്രം ക്രഞ്ച് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നു. തുടർന്ന് റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചുള്ള ഡാറ്റാ ഉപയോഗത്തിന്റെ വേഗത ഇല്ലാതാക്കുന്ന സാഹചര്യം വരും. ചുരുക്കിപ്പറഞ്ഞാൽ ഡാറ്റാ ഉപഭോഗത്തിന് അനുസരിച്ച് വൈഫൈ സേവനം നൽകാൻ സാധിക്കില്ല.
ലൈ ഫൈ ഇന്റർനെറ്റ് സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹാർദപരമായിരിക്കും. എൽ ഇ ഡി ബൾബുകളിലേക്ക് ലൈഫൈ ബന്ധിപ്പിക്കാൻ കഴിയും. അതിനാൽ അധിക വൈദ്യുതി ഉപഭോഗം ആവശ്യമില്ല. വിദൂരവും അവികസിതവുമായ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ സൗരോർജം ഉപയോഗിക്കാനുള്ള കഴിവുംഇതിനുണ്ട്.
ലൈഫൈ എപ്പോൾ ലഭിക്കും
ശരാശരി ഉപഭോക്താവിന് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കുറച്ചു കൂടെ കാത്തിരിക്കേണ്ടിനിൽ വരും. ലൈ ഫൈ ഒരു ദശാബ്ദത്തിലേറേയായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രതിരോധം, ആരോഗ്യസംരക്ഷണം, ലൈറ്റിങ്, ഐ ടി ഇൻഫ്രാസ്ട്രക്ചർ, ടെൽകോകൾ, തുടങ്ങി വിവിധ മേഖലയിൽ ലൈ ഫൈ പ്രയോജനപ്പെടുത്തുന്നു.