image

27 Jun 2024 11:05 AM GMT

Technology

ചന്ദ്രയാന്‍ 4 ദൗത്യം ഇരട്ട വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

MyFin Desk

Chandrayaan 4 mission will be a double launch, says ISRO chief
X

Summary

  • റോക്കറ്റുകള്‍ക്ക് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ചന്ദ്രയാന്‍ 4 ദൗത്യത്തിനുണ്ടാവും
  • ബഹിരാകാശത്ത് വച്ചായിരിക്കും ഈ ഭാഗങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കുക
  • ഐഎസ്ആര്‍ഒയുടെ 'വിഷന്‍ 47' ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിര്‍ദേശങ്ങളില്‍ ഒന്നാണിത്


ഐഎസ്ആര്‍ഒ ദൗത്യമായ ചന്ദ്രയാന്‍ 4 രണ്ട് ഭാഗങ്ങളായിട്ടായിരിക്കും വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകള്‍ക്ക് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ചന്ദ്രയാന്‍ 4 ദൗത്യത്തിനുണ്ടാവും. ഇതിനാലാണ് ഇരട്ട വിക്ഷേപണ ആശയവുമായി ഐഎസ്ആര്‍ഒ മുന്നോട്ട് വന്നത്.

പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വച്ച് സംയോജിപ്പിച്ചതിന് ശേഷമായിരിക്കും ചന്ദ്രനിലേക്ക് യാത്ര തുടരുക. ഇത് ആദ്യമായാണ് ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ രണ്ട് തവണയായി വിക്ഷേപിക്കുകയും ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുകയും ചെയ്യുക.

ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികള്‍ നടക്കുകയാണെന്നും 'സ്‌പെഡെക്‌സ് എന്ന പേരില്‍ ഈ വര്‍ഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് വ്യക്തമാക്കി. മുമ്പ് നടത്തിയ ദൗത്യങ്ങളിലൊന്നും ഐഎസ്ആര്‍ഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല.

ചന്ദ്രയാന്‍ 4 പദ്ധതിക്കായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ 'വിഷന്‍ 47' ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്ന് സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിഷന്‍ 47.