image

13 Jan 2025 8:03 AM GMT

Technology

ഇന്‍സ്റ്റാമാര്‍ട്ടിന് പ്രത്യേകം ആപ്പ് പുറത്തിറങ്ങി

MyFin Desk

separate app has been released for instamart
X

Summary

  • ഇന്‍സ്റ്റാമാര്‍ട്ടിന് നിലവില്‍ അതിവേഗ വളര്‍ച്ച
  • പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്


ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് രംഗത്തെ പ്രമുഖരായ സ്വിഗ്ഗി, ഒടുവില്‍ ഇന്‍സ്റ്റാമാര്‍ട്ടിന് വേണ്ടി പ്രത്യേകം ആപ്പ് പുറത്തിറക്കി. ഇന്ത്യയിലെ 76 നഗരങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ഇന്‍സ്റ്റാമാര്‍ട്ടിന്റെ സേവനങ്ങള്‍ വിപുലീകരിക്കുമെന്ന് സ്വിഗ്ഗി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആപ്പ് ലോഞ്ച്. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമാണ് ഇന്‍സ്റ്റാമാര്‍ട്ട്. അതേസമയം സ്വിഗ്ഗിയുടെ ഏകീകൃത പ്ലാറ്റ്‌ഫോമിലും ഇന്‍സ്റ്റാമാര്‍ട്ട് ഉപയോഗിക്കാവുന്നതാണ്.

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് നിലവില്‍ ലഭ്യമാണ്. സമീപകാല കണക്കുകള്‍ കാണിക്കുന്നത് ഇന്‍സ്റ്റാമാര്‍ട്ട് സ്വിഗ്ഗിയെ മറികടക്കാനുള്ള പാതയിലാണ് എന്നാണ്.പുതിയ നഗരങ്ങളിലെയും വിഭാഗങ്ങളിലെയും പോസിറ്റീവായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്‍സ്റ്റാമാര്‍ട്ട് വന്‍ വളര്‍ച്ച നേടുമെന്നുമാണ്. ഇതായിരിക്കാം ഒരു പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ആദ്യം സ്വിഗ്ഗി 15 മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കുന്ന സ്നാക്ക് എന്ന ആപ്പും പുറത്തിറക്കിയിരുന്നു. സെപ്‌റ്റോ കഫേ, ബ്ലിങ്കിറ്റ് ബിസ്‌ട്രോ തുടങ്ങിയ എതിരാളികളില്‍ നിന്നുള്ള സമാന ഓഫറുകളുമായി ഇന്‍സ്റ്റാമാര്‍ട്ട് മത്സരിക്കും.

ഇന്‍സ്റ്റാമാര്‍ട്ട് ആപ്പ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരിട്ടുള്ള അനുഭവം പ്രദാനം ചെയ്യുന്നു. 10 മിനിറ്റിനുള്ളിലെ ഡെലിവറിയും ഏകദേശം 50,000 ഉല്‍പ്പന്നങ്ങളുടെ വിപുലീകൃത ശ്രേണിയും വാഗ്ദാനം ചെയ്യുന്ന സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതേഷ് ഝായും പറഞ്ഞു.