22 Aug 2022 5:29 AM GMT
Summary
ആഗോളതലത്തില്‍ ഫംജിബിള്‍ അല്ലാത്ത ടോക്കണ്‍ (NFT) ഇടപാടുകളുടെ എണ്ണം 2022-ല്‍ 24 ദശലക്ഷത്തില്‍ നിന്ന് 2027-ഓടെ 40 ദശലക്ഷമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ജൂനിപ്പര്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഒരു പ്രത്യേക ഡിജിറ്റല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ അസറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന ബ്ലോക്ക്‌ചെയിന്‍ രേഖയാണ് നോണ്‍-ഫംജിബിള്‍ ടോക്കണ്‍. കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്‍എഫ്ടിക്കുള്ള പങ്ക് മൂലം എന്‍എഫ്ടി സ്പെയ്സില്‍ പങ്കാളികളാകുന്ന വെണ്ടര്‍മാര്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മെറ്റാവേര്‍സ്-ലിങ്ക്ഡ് എന്‍എഫ്ടികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിവേഗം […]
ആഗോളതലത്തില്‍ ഫംജിബിള്‍ അല്ലാത്ത ടോക്കണ്‍ (NFT) ഇടപാടുകളുടെ എണ്ണം 2022-ല്‍ 24 ദശലക്ഷത്തില്‍ നിന്ന് 2027-ഓടെ 40 ദശലക്ഷമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ജൂനിപ്പര്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഒരു പ്രത്യേക ഡിജിറ്റല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ അസറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന ബ്ലോക്ക്‌ചെയിന്‍ രേഖയാണ് നോണ്‍-ഫംജിബിള്‍ ടോക്കണ്‍.
കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്‍എഫ്ടിക്കുള്ള പങ്ക് മൂലം എന്‍എഫ്ടി സ്പെയ്സില്‍ പങ്കാളികളാകുന്ന വെണ്ടര്‍മാര്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മെറ്റാവേര്‍സ്-ലിങ്ക്ഡ് എന്‍എഫ്ടികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിവേഗം വളരുന്ന എന്‍എഫ്ടി വിഭാഗമാകുമെന്നും 2022ല്‍ 600,000 ഇടപാടുകളില്‍ നിന്ന് 2027ഓടെ 9.8 ദശലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളുടെയും അഴിമതികളുടെയും അനിയന്ത്രിതമായ അന്തരീക്ഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് വെണ്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.