image

6 Sep 2023 10:06 AM GMT

Technology

പുതിയ മൊബൈല്‍ വരിക്കാര്‍ ഇന്ത്യ ഒന്നാമത്, പിന്നിലായത് ചൈനയും യുഎസ്സും

MyFin Desk

mobile subscribers india | ericsson | china,united states
X

Summary

  • ഇപ്പോള്‍ ആഗോളതലത്തില്‍ മൊത്തം 830 കോടി മൊബൈല്‍ വരിക്കാരുണ്ട്
  • മൊത്തം 5ജി വരിക്കാരുടെ ആഗോള എണ്ണം 130 കോടിക്കടുത്ത്


ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യ.

സെപ്റ്റംബര്‍ അഞ്ചിന് എറിക്‌സണ്‍ പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം, 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യയാണ്. ഏതാണ്ട് 70 ലക്ഷം പുതിയ മൊബൈല്‍ വരിക്കാർ. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ സംഭാവന 50 ലക്ഷമാണ്. മുപ്പതു ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത യുഎസാണ് മൂന്നാം സ്ഥാനത്ത്.

ആഗോളതലത്തില്‍ മൊത്തം 40 ദശലക്ഷം വരിക്കാരെയാണു പുതുതായി 2023 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കൂട്ടിച്ചേര്‍ത്തത്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ആഗോളതലത്തില്‍ മൊത്തം 830 കോടി മൊബൈല്‍ വരിക്കാരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഗോളതലത്തില്‍ 5ജി വരിസംഖ്യയിലുണ്ടായ വർധന 175 ദശലക്ഷമാണ്. ഇതോടെ ആഗോളതലത്തില്‍ മൊത്തം 5ജി വരിക്കാരുടെ എണ്ണം 130 കോടിക്കടുത്ത് എത്തി. ഇന്ത്യയിലെ 5ജി വരിക്കാര്‍ 2023 അവസാനത്തോടെ ഏകദേശം 10 ദശലക്ഷത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

4ജി, 5ജി വരിക്കാരുടെ എണ്ണത്തില്‍, 1 കോടി 10 ലക്ഷത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ആഗോളതലത്തില്‍ മൊത്തം 520 കോടി വരിക്കാരുണ്ട്. മൊബൈല്‍ 5ജി വരിക്കാരില്‍ 62 ശതമാനവും 4ജി നെറ്റ്‌വര്‍ക്കാണ്.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം 100 ദശലക്ഷം വര്‍ധിച്ച് മൊത്തം 740 കോടിയിലെത്തി.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇപ്പോള്‍ എല്ലാ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെയും 88 ശതമാന വരും.