13 May 2024 11:46 AM GMT
നോക്കിയ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയില്‍ പുതിയ ഫോണ്‍ ഇറക്കുന്നു.
ഇത്രയും കാലം നോക്കിയ എന്ന പേരിലാണ് എച്ച്എംഡി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് ആദ്യമായി എച്ച്എംഡി ഗ്ലോബല്‍ എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ യൂറോപ്പില്‍ പുറത്തിറക്കി. എച്ച്എംഡി പള്‍സ്, എച്ച്എംഡി പള്‍സ് പ്ലസ്, എച്ച്എംഡി പള്‍സ് പ്രോ എന്നിങ്ങനെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് യൂറോപ്പില്‍ അവതരിപ്പിച്ചത്. യൂറോപ്പിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ എച്ച്എംഡി ഇന്ത്യയിലുമെത്തുകയാണ്.
എച്ച്എംഡി പള്‍സ് എന്ന ഫോണിനെ റീബ്രാന്‍ഡ് ചെയ്ത് ഇറക്കുന്നതാണ് ഇന്ത്യയില്‍ ഇപ്പോള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ ഫോണ്‍ എന്നാണു സൂചന.
ആരോ എന്നാണ് പുതിയ ഫോണിന്റെ പേര്. ഇത് ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നാണു റിപ്പോര്‍ട്ട്.
6.65 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയുള്ളതാണ് എച്ച്എംഡി പള്‍സ്.
13 എംപി പ്രൈമറി ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയും ഫോണിന്റെ ഫീച്ചറുകളാണ്. ഏകദേശം 12500 രൂപയാണ് പ്രാരംഭ വില. ഐപിഎല്ലിലെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ സ്മാര്‍ട്ട്‌ഫോണ്‍ പാര്‍ട്ണറാണ് എച്ച്എംഡി ഗ്ലോബല്‍. ഫോണിന് ആരോ എന്ന പേര് നല്‍കിയതായ വിവരം പങ്കുവച്ചത് രാജസ്ഥാന്‍ റോയല്‍സിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ്.
India, thank you for naming HMD's first smartphone — the all-new HMD Arrow.
— Rajasthan Royals (@rajasthanroyals) May 11, 2024
Gear up for the arrival of @HMDdevicesIN Arrow in only a few weeks pic.twitter.com/GBSVl29HpM