image

19 Oct 2023 7:36 AM GMT

Technology

ആപ്പിളിനു ശേഷം ഗൂഗിള്‍; പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

MyFin Desk

Google to manufacture Pixel phones in India
X

Summary

ആപ്പിളിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ ഗൂഗിളുമെത്തുകയാണ്


ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നു കമ്പനി അറിയിച്ചു. ഒക്ടോബര്‍ 19ന് ന്യുഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ വച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പിക്‌സല്‍ ഫോണുകള്‍ നിര്‍മിക്കുന്നതിലൂടെ ഇന്ത്യയുടെ ഉല്‍പ്പാദന മികവിന് അത് മുതല്‍ക്കൂട്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഒക്ടോബര്‍ മാസം ആദ്യം ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ 8 എന്ന മോഡല്‍ ഫോണ്‍ ആയിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. 2024-ല്‍ വിപണിയിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് റിക്ക് ഓസ്റ്റര്‍ലോ പറഞ്ഞു.

ആപ്പിളിനു ശേഷം ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന ഐടി ഭീമനാവുകയാണു ഗൂഗിള്‍. ഒരു വര്‍ഷം മുന്‍പാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിച്ചത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്.

ആപ്പിളിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ ഗൂഗിളുമെത്തുകയാണ്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍, രാജ്യത്തെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ക്രോം ബുക്കുകള്‍ പുറത്തിറക്കുന്നതിനായി ഗൂഗിള്‍ എച്ച്പിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.