23 March 2023 1:23 PM IST
Summary
- ഗൂഗിളിന്റെ നീക്കം മൈക്രോസോഫ്റ്റിനും തിരിച്ചടിയായേക്കും.
ടെക്ക് കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ എഐ ചാറ്റ് ബോട്ട് ഉപയോഗവുമായി ബന്ധപ്പെട്ട മത്സരം കടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചാറ്റ് ജിപിറ്റിയുടെ സഹായത്തോടെ മൈക്രോസോഫ്റ്റ് അവരുടെ പ്ലാറ്റ്‌ഫോമില്‍ പുത്തന്‍ ചാറ്റ് ബോട്ട് അവതരിപ്പിച്ചപ്പോള്‍ ടെക്ക് ഭീമനായ ഗൂഗിളും ഇതേ ചുവടുവെപ്പ് എടുത്തിരുന്നു. എന്നാല്‍ ബാര്‍ഡ് എന്ന് പേരുള്ള ഗൂഗിളിന്റെ ചാറ്റ്‌ബോട്ടിനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നില്ല.
എന്നാലിപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും ബാര്‍ഡില്‍ ലോിന്‍ ചെയ്ത് ഉപയോഗിക്കാമെന്ന്് അറിയിച്ചിരിക്കുകയാണ് ഗൂഗിള്‍. ആദ്യഘട്ടത്തില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമായിരുന്നു ബാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിച്ചിരുന്നത്. ബാര്‍ഡില്‍ ആദ്യം ചില പിഴവുകള്‍ കണ്ടെത്തിയതും കമ്പനിയ്ക്ക് തിരിച്ചടിയായിരുന്നു.
ചാറ്റ് ജിപിറ്റി കൂടുതല്‍ മേഖലകളിലേക്ക്
ഓപ്പണ്‍ എഐ ഇറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിറ്റിയുടെ നാലാം വേര്‍ഷന്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പാ-ഇന്ത്യാ എവിയേഷന്‍ സമ്മിറ്റ് 2023ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെയാണ് ചാറ്റ് ജിപിറ്റി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാറ്റ് ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. നേരത്തെയുണ്ടായിരുന്ന 3.5 വേര്‍ഷനെ അപേക്ഷിച്ച് ജിപിറ്റി 4ന് കൃത്യതയുണ്ടാകുമെന്നും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് 4.0ല്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇനി മുതല്‍ മിക്ക തൊഴിലുകള്‍ക്കും ചാറ്റ് ജിപിറ്റിയുടെ ഉപയോഗം അറിഞ്ഞിരിക്കേണ്ടതായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഓപ്പണ്‍ എഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിറ്റി 4 വരുന്നതോടെ എഐ ചാറ്റ്‌ബോട്ട് രംഗത്ത് മത്സരം കടുത്തേക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ വീഡിയോ വരെ നിര്‍മ്മിച്ച് തരുന്ന വേര്‍ഷനാകും ഇതെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയില്‍ നടക്കുന്ന എഐ ഇന്‍ ഫോക്കസ് ഡിജിറ്റല്‍ കിക്കോഫ് എന്ന പരിപാടിയിലാകും ചാറ്റ് ജിപിറ്റിയുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുക. നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.