17 May 2024 7:38 AM GMT
Summary
- എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ അപ്‌ഗ്രേഡ് സൗജന്യമായി ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്
- സാമ്പത്തിക തട്ടിപ്പ് പോലുള്ള കുറ്റകൃത്യങ്ങള്‍ പരമാവധി തടയാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍
- ബാങ്കിംഗ് ആപ്പുകളിലേക്കും മറ്റ് സ്വകാര്യ വിവരങ്ങളിലേക്കും അന്യായമായി ആക്‌സസ് ചെയ്യുന്നത് വര്‍ധിച്ചു വരുന്നുണ്ട്. ഇതിനെ തടയുകയാണ് ഗൂഗിളിന്റെ ലക്ഷ്യം
ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ ' ആന്റി തെഫ്റ്റ് ' ഫീച്ചര്‍ അവതരിപ്പിക്കുന്നു.
സാമ്പത്തിക തട്ടിപ്പ് പോലുള്ള കുറ്റകൃത്യങ്ങള്‍ പരമാവധി തടയാന്‍ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍.
പഴയതെന്നോ, പുതിയതെന്നോ വ്യത്യാസമില്ലാതെ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ അപ്‌ഗ്രേഡ് സൗജന്യമായി ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
സമീപ കാലത്തായി 'ഷോള്‍ഡര്‍ സര്‍ഫിംഗ്' എന്ന് വിളിക്കപ്പെടുന്ന ഫോണ്‍ മോഷണം വര്‍ദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണ്‍ സൈ്വപ്പ് ചെയ്യുന്നതിനും അതിലേക്ക് ആക്‌സസ് നേടുന്നതിനും മുമ്പ് നിങ്ങള്‍ നിങ്ങളുടെ പിന്‍ ടൈപ്പ് ചെയ്യുന്നത് കാണുന്നതിന് കുറ്റവാളികള്‍ നിങ്ങളുടെ തോളിലൂടെ ഉറ്റുനോക്കും. അതു മനസിലാക്കിയതിനു ശേഷം നിങ്ങളുടെ ബാങ്കിംഗ് ആപ്പുകളിലേക്കും മറ്റ് സ്വകാര്യ വിവരങ്ങളിലേക്കും അന്യായമായി ആക്‌സസ് ചെയ്യുന്നതാണ് ഈ രീതി.
ഇത്തരം തട്ടിപ്പുകളെ തടയുന്നതിനുള്ള സുരക്ഷാ സംവിധാനമാണു ഗൂഗിള്‍ ഉടന്‍ ലഭ്യമാക്കാന്‍ പോകുന്നത്.