image

24 May 2024 1:25 PM GMT

Technology

ഫ് ളിപ്പ്കാര്‍ട്ടില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍

MyFin Desk

ഫ് ളിപ്പ്കാര്‍ട്ടില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍
X

Summary

  • കരാറിന്റെ ഭാഗമായി ഫ് ളിപ്പ്കാര്‍ട്ടിന് ഗൂഗിളിന്റെ ക്ലൗഡ് സേവനവും ലഭ്യമാക്കും
  • സമാഹരിച്ച തുക ഈ വര്‍ഷം ജുലൈയില്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ക്വിക്ക് കൊമേഴ്‌സില്‍ ഫ് ളിപ്പ്കാര്‍ട്ട് നിക്ഷേപിക്കുമെന്നാണു സൂചന
  • 33 ബില്യന്‍ ഡോളറിലധികം മൂല്യം കണക്കാക്കുന്ന ഫ് ളിപ്പ്കാര്‍ട്ട്, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയിലെ പ്രധാനിയാണ്


ബെംഗളുരു ആസ്ഥാനമായ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ് ളിപ്പ്കാര്‍ട്ടില്‍ 350 ദശലക്ഷം ഡോളറിന്റെ വമ്പന്‍ നിക്ഷേപം നടത്തി ഗൂഗിള്‍.

2023 -ലാണ് ഫ് ളിപ്പ്കാര്‍ട്ട് 1 ബില്യന്‍ ഡോളറിന്റെ ഫണ്ടിംഗ് റൗണ്ട് ആരംഭിച്ചത്. ഫണ്ടിംഗ് റൗണ്ടില്‍ 600 ദശലക്ഷം ഡോളറിന്റെ നിക്ഷേപം വാള്‍മാര്‍ട്ട് നടത്തി. ഇപ്പോള്‍ ഗൂഗിളും 350 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതോടെ ഫ് ളിപ്പ്കാര്‍ട്ടിന്റെ ഫണ്ടിംഗ് റൗണ്ടിലൂടെ 950 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്.

സമാഹരിച്ച തുക ഈ വര്‍ഷം ജുലൈയില്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ക്വിക്ക് കൊമേഴ്‌സില്‍ ഫ് ളിപ്പ്കാര്‍ട്ട് നിക്ഷേപിക്കുമെന്നാണു സൂചന.

കരാറിന്റെ ഭാഗമായി ഫ് ളിപ്പ്കാര്‍ട്ടിന് ഗൂഗിളിന്റെ ക്ലൗഡ് സേവനവും ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

33 ബില്യന്‍ ഡോളറിലധികം മൂല്യം കണക്കാക്കുന്ന ഫ് ളിപ്പ്കാര്‍ട്ട്, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയിലെ പ്രധാനിയാണ്.