5 July 2023 7:01 AM GMT
Summary
- എ ഐ ഉപായോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഫീച്ചർ ആണ് 'സ്മാർട്ട് കമ്പോസ് '
- വാട്സാപ്പിന് സമാനമായ ധാരാളം ഫീച്ചറുകൾ
- മറ്റു ആപ്പുകളുടെ സേവനവും ഉപയോഗിക്കാം
ജോലി സംബന്ധമായും അല്ലാതെയും ഗൂഗിൾ ചാറ്റ് ഉപയോഗിക്കുന്നവർ നിരവധി ആണ്. ഗൂഗിളിന്റെ മെസ്സേജിങ് പ്ലാറ്റ് ഫോം ആയ ഗൂഗിൾ ചാറ്റ് ഉപയോക്താക്കൾക്കായി ധാരാളം പുതിയ ഫീച്ചറുകൾ കമ്പനി അവതരിപ്പിക്കുന്നു.
സ്മാർട്ട് കമ്പോസ്
എ ഐ ഉപായോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഫീച്ചർ ആണ് ഇത്. സന്ദേശം അയക്കുമ്പോൾ അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും കുറക്കാൻ കഴിയും. സന്ദേശം വേഗത്തിൽ പൂർത്തിയാക്കാനും സമയം ലഭിക്കാനും സാധിക്കുന്നതാണ് ഇതിന്റെ മെച്ചം. ജിമെയിലിലും ഗൂഗിൾ ഡോക്സിലും നേരത്തെ ഫീച്ചർ ലഭ്യമാണ്.
എഡിറ്റ് ആൻഡ് ഡിലീറ്റ് മെസേജസ്
പലപ്പോഴും സന്ദേശങ്ങൾ അയച്ചു കഴിഞ്ഞാണ് തെറ്റുകളും അബദ്ധങ്ങളും കണ്ണിൽ പെടുക. എന്നാൽ ഇനി പേടിക്കേണ്ട ,അയച്ചു കഴിഞ്ഞ സന്ദേശങ്ങൾ വീണ്ടും എഡിറ്റ് ചെയ്യാനും റദ്ദാക്കാനും കഴിയും.
ഗ്രൂപ്പ് മെസ്സേജിൽ ചാറ്റ് ക്വോട്ട് ചെയ്ത് റിപ്ലൈ കൊടുക്കാം
ഗ്രൂപ്പ് ചാറ്റ് ആയാലും വ്യക്‌തിഗത സന്ദേശം ആയാലും ധാരാളം ചാറ്റുകൾ വരുമ്പോൾ പ്രതികരണങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാവാറുണ്ട്. വാട്സാപ്പ് സന്ദേശം പോലെ തന്നെ ഗൂഗിൾ ഗ്രൂപ്പ് ചാറ്റുകളിൽ ആവശ്യമുള്ള സന്ദേശം മാത്രം തെരഞ്ഞെടുത്ത് അതിനു താഴെ മറുപടി അയക്കാൻ കഴിയും.
റീഡ് റെസിപ്പ്റ്റ്
നമ്മൾ അയച്ച സന്ദേശം ആരൊക്കെ വായിച്ചു എന്നറിയാൻ വാട്സാപ്പിലെ പോലെ റീഡ് റസീറ്റ് ഫീച്ചർ ഗൂഗിൾ ചാറ്റിലും ഇനി ലഭ്യമാവും. നേരത്തെ ഗ്രൂപ്പ് ചാറ്റുകളിൽ ഈ ഫീച്ചർ ലഭ്യമായിരുന്നില്ല
ഹൈപ്പർലിങ്ക് നൽകാം
ഗൂഗിൾ ഡോക്സിൽ ലഭ്യമായ ഫീച്ചർ പോലെ സന്ദേശങ്ങളിൽ ഹൈപ്പർ ലിങ്കുകൾ നൽകാൻ കഴിയും. ടെക്സ്റ്റ് ഫോർമാറ്റിങ് ടൂൾബാറിൽ ഇൻസർട് ലിങ്ക് ക്ലിക്ക് ചെയ്ത് URL ചേർക്കണം.സംഭാഷണങ്ങൾ ഹൈഡ് ചെയ്യാം
കഴിഞ്ഞ ഏഴു ദിവസങ്ങളായി ആക്റ്റീവ് അല്ലാത്ത ചാറ്റുകളും വ്യക്തിപരമായ ചാറ്റുകളും ഹൈഡ് ചെയ്യാൻ കഴിയും. ഇനി എല്ലാ ചാറ്റുകളും കാണണമെങ്കിൽ 'മോർ ' ബട്ടൺ ടോഗിൾ ചെയ്യുന്നതിലൂടെ സാധിക്കും. മാത്രവുമല്ല.പുതിയ മെസ്സേജുകൾ വരുകയാണെങ്കിൽ ഈ സന്ദേശങ്ങൾ ഏറ്റവും മുകളിലായി കാണാം
ആപ്പുകളുടെ സഹായവും
ഏതെങ്കിലും ഒരു ഇവന്റ് സംഘടിപ്പിക്കാനുണ്ടെങ്കിൽ Asana ,GIPHY പോലുള്ള ആപ്പുകൾ ഗ്രൂപ്പ് ചാറ്റിൽ ചേർക്കുകയും വളരെ എളുപ്പത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ ഏകോപ്പിക്കാനും കഴിയുകയും ചെയ്യും. മറ്റു സംഭാഷണങ്ങളെ ബാധിക്കാതെ ഇത് വഴി കാര്യങ്ങൾ എളുപ്പമാക്കാം.