22 Jun 2023 1:00 PM GMT
Summary
- മൈക്രോസോഫ്റ്റ് അന്യായമായ ലൈസൻസിങ് നിബന്ധനകൾ വെക്കുന്നു
- എവിടെ നിന്ന് വേണമെങ്കിലും ക്ലോഡിലെ വിവരങ്ങൾ വീണ്ടെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യാം
- ഗൂഗിളിന്റെ ആരോപണത്തോട് രണ്ടും കമ്പനികളും പ്രതികരിച്ചിട്ടില്ല
ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിൽ ഗൂഗിളിന്റെ എതിരാളികളായ മൈക്രോസോഫ്റ്റിനും ഒറാക്കിളിനെതിരെ ഫെഡറൽ ട്രേഡ് കമ്മിഷന് ഗൂഗിൾ കത്തെഴുതി. തികച്ചും മത്സരാധിഷ്ഠിധമായ ക്‌ളൗഡ് കമ്പ്യൂട്ടിങ് മേഖലയിൽ വിപണിയിൽ ഉള്ള കമ്പനികളാണ് മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ ഒറാക്കിൾ എന്നിവ. ക്‌ളൗഡ് കമ്പ്യൂട്ടിങ് ദാതാക്കളുടെ ബിസിനസ് രീതികൾ. കമ്പനികൾ വിപണിയിൽ നേരിടുന്ന പ്രശ്നങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെ ക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ഗൂഗിൾ കത്ത് എഴുതിയത്.
എന്താണ് ക്‌ളൗഡ് കമ്പ്യൂട്ടിങ്
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കമ്പ്യൂട്ടറിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വെക്കുന്നതിനു വലിയ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടി വരും. ഈ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനാണ് ക്‌ളൗഡ് കമ്പ്യൂട്ടിങ് സംവിധാനം ഉപയോഗിക്കുന്നത്. ഇന്റർനെറ്റിലെ വിദൂരമായ സർവറിന്റെ ഉപയോഗമാണ് ക്‌ളൗഡ് കമ്പ്യൂട്ടിങ്ങിന്റെ അടിസ്ഥാനം. എവിടെ നിന്ന് വേണമെങ്കിലും ക്ലോഡിലെ വിവരങ്ങൾ വീണ്ടെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ക്‌ളൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് മൂലം ബിസിനസ് സ്ഥാപനങ്ങൾക്കും മറ്റും ചെലവ് നിയന്ത്രിക്കാനാവും.
ഒറാക്കിളിനും മൈക്രോസോഫ്റ്റിനുമെതിരെ
ക്‌ളൗഡ് കമ്പ്യൂട്ടിങ് വിപണിയിൽ കൂടുതൽ നിയന്ത്രണം നേടാൻ മൈക്രോസോഫ്റ്റ് അന്യായമായ ലൈസൻസിങ് നിബന്ധനകൾ ഉപയോഗിച്ചതായി ഗൂഗിൾ ആരോപിച്ചു. മൈക്രോസോഫ്റ്റിന്റെ ലൈസൻസ് നിയന്ത്രണങ്ങൾ ക്ളൈന്റുകൾക്ക് വലിയതോതിൽ ബുദ്ധിമുട്ടാകുന്നു. മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലും സേവനങ്ങളിലും ധാരാളം സൈബർ അക്രമണങ്ങൾ ഉണ്ടാവുന്നു . ഇത് ദേശീയ സുരക്ഷക്കും സൈബർ സുരക്ഷക്കും വെല്ലുവിളി ആണെന്നും ഗൂഗിൾ ആരോപിച്ചു
മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ ഉപഭോക്താക്കൾക്ക് മറ്റു സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ പണം ചെലവിടേണ്ടി വരുന്നു. യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഗൂഗിൾ ഇതേ കീഴ്വഴക്കങ്ങൾ പിന്തുടരുന്നത് കൊണ്ട് ഇത്തരം ആരോപണങ്ങൾ നടത്തുന്നത് വിരോധാഭാസമാണ്. 2020 ഇൽ യു എസ് ഭരണകൂടം ഇതേ ആരോപണം ഗൂഗിളിനെതിരെ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗൂഗിളിന്റെ ആരോപണത്തോട് രണ്ടും കമ്പനികളും പ്രതികരിച്ചിട്ടില്ല.