26 May 2023 6:28 AM GMT
Summary
- 2020-ല്‍ റിയല്‍മി 6 സീരീസിനു വേണ്ടി സല്‍മാന്‍ ഖാനെ ബ്രാന്‍ഡ് അംബാസഡറാക്കിയിരുന്നു.
- 11 പ്രോ, 11 പ്രോ പ്ലസ് മോഡലുകള്‍ക്ക് 5,000 എംഎഎച്ച് ബാറ്ററിയാണ്
- 11 പ്രോ സീരീസില്‍ 11 പ്രോ, 11 പ്രോ പ്ലസ് എന്നിങ്ങനെയായി രണ്ട് മോഡലുകളായിരിക്കും ഉണ്ടാവുക
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി (Realme) മെയ് 25 വ്യാഴാഴ്ച ഷാരൂഖ് ഖാനെ ഇന്ത്യയിലെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. റിയല്‍മിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ റിയല്‍മി 11 പ്രോ പ്ലസ് 5ജി സീരീസ് അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ജൂണിലായിരിക്കും ഈ മോഡല്‍ പുറത്തിറക്കുക. ഇതോടൊപ്പം റിയല്‍മി 11 പ്രോ സ്മാര്‍ട്ട്‌ഫോണും കമ്പനി പുറത്തിറക്കുന്നുണ്ട്. ചൈനയില്‍ ഇവ മെയ് മാസം ലോഞ്ച് ചെയ്തിരുന്നു.
ഇതിന്റെ പ്രമോഷനു വേണ്ടിയായിരിക്കും പ്രധാനമായും ഷാരൂഖിനെ കമ്പനി പ്രയോജനപ്പെടുത്തുക.
2020-ല്‍ റിയല്‍മി 6 സീരീസിനു വേണ്ടി സല്‍മാന്‍ ഖാനെ ബ്രാന്‍ഡ് അംബാസഡറാക്കിയിരുന്നു. പിന്നീട് 2021-ല്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലുമായും റിയല്‍മി കരാറിലേര്‍പ്പെട്ടിരുന്നു.
അടുത്തമാസം പുറത്തിറക്കുന്ന റിയല്‍മിയുടെ 11 പ്രോ സീരീസില്‍ 11 പ്രോ, 11 പ്രോ പ്ലസ് എന്നിങ്ങനെയായി രണ്ട് മോഡലുകളായിരിക്കും ഉണ്ടാവുക. ഈ രണ്ട് മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം കാമറയിലായിരിക്കും.
100 എംപി മെയ്ന്‍ ലെന്‍സും, 2 എംപി മാക്രോ ലെന്‍സുമുള്ള ഡ്യുവല്‍ കാമറ സംവിധാനമാണ് 11 പ്രോ മോഡലിനുള്ളത്.
എന്നാല്‍ 200 എംപി മെയ്ന്‍ ലെന്‍സും, 8 എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍, 2 എംപി മാക്രോ യൂണിറ്റുള്ള ട്രിപ്പിള്‍ കാമറ സംവിധാനമാണ് 11 പ്രോ പ്ലസിനുള്ളത്.
11 പ്രോ മോഡലില്‍ സെല്‍ഫിക്കു വേണ്ടിയുള്ള ഫ്രന്റ് കാമറ 16 എംപിയുടേതാണ്. 11 പ്രോ പ്ലസില്‍ ഇത് 32 എംപി കാമറയാണ്.
11 പ്രോ, 11 പ്രോ പ്ലസ് മോഡലുകള്‍ക്ക് 5,000 എംഎഎച്ച് ബാറ്ററിയാണ്.
രണ്ട് മോഡലുകള്‍ക്കും ഉജ്ജ്വലമായ ദൃശ്യങ്ങളും ആഴത്തിലുള്ള കാഴ്ചാനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന 6.7 ഇഞ്ച് FHD + AMOLED ഡിസ്പ്ലേയാണ്.
മതിയായ മെമ്മറിയും സ്റ്റോറേജ് ഓപ്ഷനുകളും ഈ മോഡല്‍ നല്‍കുന്നു. 12 ജിബി റാം ഈ രണ്ട് മോഡലുകള്‍ക്കുമുണ്ട്.
ശക്തമായ ഫീച്ചറുകളിലൂടെയും താരമൂല്യമുള്ള ബ്രാന്‍ഡ് അംബാസഡറിലൂടെയും റിയല്‍മി 11 പ്രോ സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ മുന്നേറ്റം നടത്താനാണ് ലക്ഷ്യമിടുന്നത്.