image

28 July 2023 12:08 PM GMT

Technology

എത്തിപ്പോയി !! സാംസങ് ഗാലക്സി ​Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5

MyFin Desk

Samsung Galaxy Z Fold 5 and Galaxy Z
X

Summary

  • മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രീബുക്കിങ്‌ ഓഫർ
  • 20000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ
  • രണ്ടു മോഡലുകളാണ് പുറത്തിറക്കിയത്


മൊബൈൽ ഫോൺ പ്രേമികളുടെ കാത്തിരിപ്പിനു വിരാമം. സാംസങ് ഗാലക്സി Z ഫ്ളിപ് 5 Z ഫോൾഡ് 5 എന്നിവയുടെ ഇന്ത്യൻ വിപണി വില പ്രഖ്യാപിച്ചു.മുൻഗാമികളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളോട് കൂടിയാണ് ഈ സ്മാർട്ട് ഫോണുകളുടെ വരവ്‌. സാംസങ് ഗാലക്സി Z ഫ്ളിപ് 5 സ്മാർട്ഫോണിന്റെ പ്രാരംഭ വില 99 ,999 രൂപ. ഗാലക്സി Z ഫോൾഡ് 5 വിപണിയിൽ 1,54 ,999 രൂപക്ക് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രീബുക്കിങ് ഓഫറും ലഭ്യമാണ്.

ഗാലക്സി Z ഫ്ളിപ് 5മോഡൽ

ഗാലക്സി Z ഫ്ളിപ് 5 ന് രണ്ട് മോഡലുകളുണ്ട്. അടിസ്ഥാന വേരിയന്റിന്‌ 8 ജിബി റാം, 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. മിന്റ്, ക്രീം ഗ്രാഫൈറ്റ്, ലാവെൻഡർ എന്നിവയാണ് തെരെഞ്ഞെടുക്കാവുന്ന നാല് കളർ ഓപ്ഷനുകൾ. 12000 രൂപ അപ്ഗ്രേഡ് ബോണസും 8000 രൂപ ബാങ്ക് ക്യാഷ് ബാക്കും ഉൾപ്പെടുന്ന 20000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ സാംസങ് നൽകുന്നു. 9 മാസം വരെ പലിശ രഹിത ഇഎംഐ ലഭിക്കും.

ഗാലക്സി Z ഫ്ലിപ്പ് 5-ന് വലിയ 3.4-ഇഞ്ച് കവർ സ്‌ക്രീൻ ലഭിക്കുന്നു. 2640 x 1080 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫ്ലിപ്പ് 5 ന്റെ സവിശേഷത. മുൻ തലമുറയേക്കാൾ 3.78 മടങ്ങ് വലുപ്പമുള്ള ഫ്ലെക്‌സ് വിൻഡോ ഇതിനെ വേറിട്ടു നിർത്തുന്നു.

12 മെഗാപിക്‌സൽ അൾട്രാ വൈഡ് പ്രൈമറി സെൻസറും 12 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും ആണ് ഇതിന്റെ സവിശേഷത .10 മെഗാപിക്സൽ സെൽഫി ക്യാമറ ഫോൾഡിംഗ് ഡിസ്പ്ലേയുടെ മുകളിൽ നൽകിയിരിക്കുന്നു. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 3,700mAh ബാറ്ററിയാണ് ഫ്ലിപ്പ് 5ന് സാംസങ് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി Z ഫോൾഡ് 5

സാംസങ് ഗാലക്സി Z ഫോൾഡ് 5 ന് മൂന്ന് വേരിയന്റുകള്‍ ലഭ്യമാണ്. 12 ജിബി റാം സഹിതം 256 ജിബി,512 ജിബി,1 ടിബി ഇന്റെര്ണൽ സ്റ്റോറേജുകളടക്കം യഥാക്രമം 1,54,999,1,64,999,1,84,999 രൂപക്കു ലഭ്യമാവും. ഐസി ബ്ലൂ, ക്രീം, ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളറുകളിൽ ഫോൺ ലഭ്യമാണ്. 5000 രൂപ അപ്ഗ്രേഡ് ബോണ്സും 8000 ബാങ്ക് ക്യാഷ് ബാക്കും അടക്കാൻ 23000 രൂപയുടെ പ്രീബുക്കിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഗാലക്‌സി ഇസഡ് ഫോൾഡ് 5 സാംസങ്ങിന്റെ അഞ്ചാം തലമുറ ഗാലക്‌സി ഫോൾഡ് ഫോണാണ്, വലിയ സ്‌ക്രീൻ അനുഭവവും മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയുമായാണ് ഈ ഫോൺ എത്തുന്നത്.

അമോലെഡ് ഡിസ്‌പ്ലേയും 2208 x 1768 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 7.6 ഇഞ്ച് മെയിൻ സ്‌ക്രീനും 6.2 ഇഞ്ച് കവർ സ്‌ക്രീനും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസാണ് ഗാലക്സി Z ഫോൾഡ് 5, Z ഫ്ലിപ്പ് 5 എന്നിവയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50എംപി വൈഡ് ആംഗിൾ ക്യാമറ,12മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 10മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ പിക്‌സൽ ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നീ ഫീച്ചറുകൾ ഇതിലെ ക്യാമറ വാഗ്ദാനം ചെയ്യുന്നു.

കവർ ഡിസ്‌പ്ലേയിൽ എഫ്/2.2 അപ്പേർച്ചറുള്ള 10-മെഗാപിക്‌സൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി ഫോൾഡ് 5 വിൽ 4,400mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്.