image

11 May 2023 12:00 PM GMT

Technology

പോകോയുടെ എഫ് 5 വിപണിയില്‍; സവിശേഷതകള്‍ അറിയാം

MyFin Desk

പോകോയുടെ എഫ് 5 വിപണിയില്‍; സവിശേഷതകള്‍ അറിയാം
X

Summary

  • സ്‌നാപ്ട്രാഗണ്‍ 7ാം ജനറേഷന്‍ പ്രൊസ്സസ്സര്‍
  • 29,999 രൂപ മുതല്‍ വില
  • സെല്‍ഫി പ്രേമികള്‍ക്ക് സന്തോഷിക്കാം


അങ്ങിനെ പോകോ പ്രേമികള്‍ കാത്തിരുന്ന എഫ് 5 വിപണിയില്‍ അവതരിപ്പിച്ച് കമ്പനി. വയര്‍ലെസ് ചാര്‍ജിംഗ് ഉള്ള ഈ മോഡല്‍ വിപണിയിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. എഫ് 5 5ജി പ്രോയ്ക്ക് 30 വാട്ട് വയര്‍ലെസും 67 വയേര്‍ഡ് ചാര്‍ജിങ്ങും പ്രധാന പ്രത്യേകതകളാണ്. 5160 എംഎഎച്ച് യൂനിറ്റ് ശേഷിയുള്ള ബാറ്ററിയാണുള്ളത്. 29,999 രൂപ മുതലാണ് വില തുടങ്ങുന്നത് . ഈ മോഡലിന്റെ ബാക്കി സവിശേഷതകള്‍ അറിയാം

ഡിസ്‌പ്ലേ

സ്മാര്‍ട്ട്‌ഫോണില്‍ ഡിസ്‌പ്ലേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പോകോയുടെ ഈ മോഡലിന് 6.67 ഇഞ്ച് എക്‌സ്ഫിനിറ്റി പ്രോ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഉറപ്പാക്കാന്‍ 120 എച്ച്ഇസഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി വിഷന്‍,എച്ച്ഡിആര്‍10 പ്ലസ് , അഡാപ്റ്റീവ് എച്ച്ഡിആര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ മികച്ച ഡിസ്‌പ്ലേയാണ് ഈ മോഡലിനെന്ന് ഉറപ്പിക്കാം. കളറും കോണ്‍ട്രാസ്റ്റും ആളുകളെ സ്‌ക്രീനിനെ മടുപ്പിക്കാതിരിക്കാന്‍ സഹായിക്കും. ലൈറ്റിങില്‍ ഒപ്റ്റിമല്‍ വ്യൂവിംഗ് സൗകര്യത്തിനായി 1920 എച്ച്ഇസഡ് പിഡബ്ല്യുഎം ഡിമ്മിങ് ടെക്‌നോളജി നല്‍കിയിട്ടുണ്ട്.

പോകോ എഫ് 5 5ജി ക്യാമറ

ഈ മോഡലിന്റെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകള്‍ നല്‍കിയിട്ടുണ്ട്. പ്രധാന ക്യാമറ 64 എംപിയുടേതാണ്. 8എംപിയുടെ അള്‍ട്രാവൈഡ് ക്യാമറയും 5എംപി മാക്രോ ക്യാമറയും ആണുള്ളത്. ഇത് ഏത് റേഞ്ചിലുള്ള ഫോട്ടോഗ്രഫിയും സാധ്യമാക്കും. 16 എംപിയുടെ ക്യാമറാ സെന്‍സറാണ് മുമ്പിലുള്ളത്. അതുകൊണ്ട് തന്നെ സെല്‍ഫി പ്രേമികള്‍ക്ക് ഈ മോഡല്‍ ധാരാളമാണ്.

പോകോ എഫ് 5 5ജി പ്രൊസ്സസ്സര്‍

സ്മാര്‍ട്ട്‌ഫോണിന് പ്രൊസ്സസ്സര്‍ മികച്ചതായിരിക്കണം. അത് ഈ മോഡലിന്റെ കാര്യത്തില്‍ ഉറപ്പുപറയാമെന്ന് തോന്നുന്നു. പവര്‍ഫുള്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7ാം ജനറേഷനാണ് . രണ്ട് ചിപ്പ്‌സെറ്റുമുണ്ട്. ആന്‍ഡ്രോയിഡ് 13 ഓഎസും എംഐയുഐ 14 യൂസര്‍ ഇന്റര്‍ഫേസും ഇതില്‍ അടങ്ങിയിരിക്കുന്നു. എംഐയുഐ ഡയലറും കമ്പനി ഇതില്‍ നല്‍കിയിരിക്കുന്നു.

സ്റ്റോറേജ്

സ്മാര്‍ട്ട്‌ഫോണില്‍ പ്രൊസ്സസ്സര്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ നോക്കുന്നത് സ്‌റ്റോറേജ് കപ്പാസിറ്റിയാണ്. മറ്റ് മോഡലുകള്‍ക്ക് സമാനമായി 12 ജിബി റാം സ്റ്റോറേജാണ് പോകോ എഫ് 5 വാഗ്ദാനം ചെയ്യുന്നത്. 7ജിബി വിര്‍ച്വല്‍ റാമും ഇതില്‍ ഉള്‍പ്പെടുന്നു. 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഈ ഫോണിലുണ്ട്. അതുകൊണ്ട് ഫയലുകളും ഡാറ്റകളും വേണ്ടവിധം സൂക്ഷിക്കാം.

ബാറ്ററിയും വിലയും

67വാട്ട് ടര്‍ബോ ചാര്‍ജിങ്ങ് ആണ് കമ്പനി നല്‍കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. മിനിറ്റുകള്‍ കൊണ്ട് ചാര്‍ജിങ് നടക്കും.

ഇന്ത്യന്‍ വിപണിയില്‍ പോകോ എഫ്5 5ജി മോഡല്‍ രണ്ട് വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടിസ്ഥാന മോഡലിന് 29,999 രൂപയും ഉയര്‍ന്ന മോഡലിന് 33,999 രൂപയുമാണ് വില.