8 April 2024 8:47 AM GMT
Summary
- ഒപ്പോ എ3 പ്രോ 5ജിയുടെ പിന്‍ഗാമി ഏപ്രില്‍ 12 ന് ചൈനീസ് വിപണിയില്‍
- മൂന്ന് കളര്‍ ഓപ്ഷനുകളിലാകും ഫോണ്‍ പുറത്തിറക്കുക
- ഈ വര്‍ഷം ഒപ്പോ എ3 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷ
കഴിഞ്ഞ വര്‍ഷം വിപണി ഭരിച്ച ഒപ്പോ ഫോണിന്റെ പിന്‍ഗാമി ഉടനെത്തുന്നു. ഒപ്പോ എ3 പ്രോ 5ജിയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു. ഏപ്രില്‍ 12 നാണ് ഒപ്പോ വിപണിയിലെത്തുന്നത്. പതിവ് പോലെ തന്നെ ഒപ്പോയുടെ ഈ ഫോണ്‍ ലോഞ്ച് ആദ്യം ചൈനയിലാണ്. സാധാരണക്കാരായ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഒപ്പോ. ആഗോളതലത്തിലും ഇന്ത്യയിലും നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ അധികവും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുമാണ് പുറത്തിറക്കിയത്. എങ്കിലും മികച്ച ഫീച്ചറുകള്‍ ഈ ഫോണില്‍ കമ്പനി ഉള്‍പ്പെടെുത്തിയിട്ടുമുണ്ട്.
ഒപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മിയും അടുത്ത് തന്നെ പുതിയ ഫോണ്‍ പുറത്തിറക്കുന്നതായിരിക്കും. ഏപ്രില്‍ 11ന് ആയിരിക്കും റിയല്‍മി ജിടി നിയോ 6 എസ്ഇ അവതരിപ്പിക്കുക. റെഡ്മിയുടെ ടര്‍ബോ 3 ആകട്ടെ ഏപ്രില്‍ 10ന് പുറത്തിറക്കും എന്നും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കനത്ത മത്സരമാണ് ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്നത്.
മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ആയിരിക്കും ഓപ്പോ ഈ ഫോണ്‍ പുറത്തിറക്കുക. അസൂര്‍, യുന്‍ ജിന്‍ പൗഡര്‍ (റോസ്), മൗണ്ടന്‍ ബ്ലൂ എന്നിവയാണ് ഈ കളറുകള്‍. ഇതില്‍ അസൂര്‍ കളര്‍ ഓപ്ഷനില്‍ ഒരു ഗ്ലാസ് ഫിനിഷിങ് അവതരിപ്പിക്കാനാണ് ഓപ്പോ പദ്ധതിയിട്ടിരിക്കുന്നത്. യുന്‍ ജിന്‍ പൗഡര്‍, മൗണ്ടന്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ആകട്ടെ വീഗന്‍ ലെതര്‍ ബാക്ക് ഫിനീഷിങ്ങും ആണ് പ്രതീക്ഷിക്കുന്നത്.
സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഓപ്പോ ഈ ഫോണില്‍ നല്‍കിയിരുന്ന ഫ്രണ്ട് ക്യാമറയ്ക്ക് 8 എംപിയുടെ കരുത്ത് ആണ് അവകാശപ്പെടാന്‍ ഉണ്ടായിരുന്നത്. 67വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ വാഗ്ദാനം ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഓപ്പോ എ 2 പ്രോയില്‍ പായ്ക്ക് ചെയ്തിരുന്നു. ആന്‍ഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 13.1 ഔട്ട് ഓഫ് ദി ബോക്സില്‍ ആയിരുന്നു ഈ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ എല്ലാം അപ്‌ഡേറ്റഡ് വേര്‍ഷനായിരിക്കും ഒപ്പോ എ3.
സാധാരണയായി ചൈനയില്‍ ഫോണ്‍ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ഒപ്പോയുടെ ശൈലി. ആയതിനാല്‍ ഈ വര്‍ഷം തന്നെ ഒപ്പോ എ3 പ്രോ 5ജി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.